കോട്ടോപ്പാടം: അകാലത്തില്‍ മരിച്ച മകന്റെ ഓര്‍മ്മയ്ക്കായി വി ദ്യാലയത്തിലേക്ക് ബെഞ്ചുകളും,ഡെസ്‌കുകളും,പ്രഥമ ശുശ്രൂഷ പെട്ടിയും നല്‍കി റിട്ടയേര്‍ഡ് വായുസേന ഉദ്യോഗസ്ഥന്‍. പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഭീമനാട് സ്വദേശിയുമായ എം കെ രാമചന്ദ്രനാണ് മകന്‍ വിനോദ് മാസ്റ്ററുടെ സ്മരണക്കായി ഇരിപ്പിടങ്ങളും പ്രഥമ ശു ശ്രൂഷ പെട്ടിയും നല്‍കിയത്.ഒരു ക്ലാസ് മുറിയിലേക്ക് ആവശ്യമായ ബെഞ്ചുകളും ഡെസ്‌കുകളും ആറ് ബ്ലോക്കുകളിലേക്ക് ആവശ്യ മായ പ്രഥമ ശുശ്രൂഷ പെട്ടിയുമാണ് സംഭാവന ചെയ്തത്. സ്‌കൂള്‍ ലീ ഡര്‍ അസ്‌ലജ്,റെഡ് ക്രോസ് അംഗങ്ങള്‍,പിടിഎ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാ ങ്ങി. പിടിഎ വൈസ് പ്രസിഡന്റും കോട്ടോപ്പാടം പഞ്ചായത്ത് അംഗവു മായ എന്‍.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് കെ. അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായി.കെഎം.സുകുമാരന്‍,എം.കെ സുനി ല്‍,പിടിഎ എക്‌സിക്യുട്ടീവ് അംഗം സ്മിത എന്നിവര്‍ സംബന്ധിച്ചു. പ്രധാന അധ്യാപകന്‍ മുഹമ്മദാലി ചാലിയന്‍ സ്വാഗതം പറഞ്ഞു.