മണ്ണാര്‍ക്കാട്: കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ ഡാമുകളില്‍ നിന്ന് പുഴകളിലേക്ക് ജലം തുറന്നു വിട്ടിട്ടുള്ള സാഹചര്യത്തില്‍ പുഴകളില്‍ ജലനിരപ്പ് ഉയരുകയും ശക്തമായ ഒഴുക്ക് അനുഭവപ്പെടുകയും ചെയ്യുന്നതിനാല്‍ പുഴ കളുടെ ഇരുവശത്തും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യാതൊരു കാരണവശാലും കുളിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടിയോ പുഴയിലിറങ്ങരുതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.