അഗളി: അട്ടപ്പാടി ഷോളയൂരില്‍ മൂന്ന് വയസ്സുകാരനെ കടിച്ച നായ യ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു.ഷോളയൂര്‍ സ്വര്‍ണപിരിവില്‍ മണികണ്ഠന്‍-പാര്‍വ്വതി ദമ്പതികളുടെ മകന്‍ ആകാശിനാണ് തിരു വോണ ദിവസം നായയുടെ കടിയേറ്റത്.നായയെ പിന്നീട് ചത്തനി ലയില്‍ കണ്ടെത്തിയിരുന്നു.സാമ്പിള്‍ പരിശോധനയിലാണ് പേവി ഷബാധ സ്ഥിരീകരിച്ചത്.വീട്ട് മുറ്റത്ത് ഓടിക്കളിക്കുന്നതിനിടെ അയല്‍പ്പക്കത്തെ വളര്‍ത്തുനായ ഓടിയെത്തി ആകാശിനെ കടി ക്കുകയായിരുന്നു.മുഖത്താണ് കടിയേറ്റത്.കണ്ണിനോട് ചേര്‍ന്ന് ഒന്നിലേറെ മുറിവുകളുണ്ട്.കാറ്റഗറി മൂന്നില്‍ ഉള്‍പ്പെട്ട മുറിവായതി നാല്‍ കുട്ടിക്ക് പേവിഷ ബാധയ്‌ക്കെതിരെ സീറവും വാക്‌സിനും നല്‍കിയിരുന്നു.ഒരു മാസം മുമ്പും സ്വര്‍ണ പിരിവില്‍ ഒരാളെ നായ ആക്രമിച്ചിരുന്നു.ഒരു മാസത്തിനിടെ അട്ടപ്പാടിയില്‍ പന്ത്രണ്ട് പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റിട്ടുള്ളത്.