മണ്ണാര്‍ക്കാട്: അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണി ന്റെ ഓണാഘോഷ പരിപാടി നാളെ നടക്കുമെന്ന് മാനേജ്‌മെന്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നെല്ലിപ്പുഴ ഗാന്ധിസ്‌ക്വയറില്‍ നിന്നും കുന്തിപ്പുഴ വരെ പുലിക്കളി,പൂക്കാവടി ശിങ്കാരി മേളം എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്രയുണ്ടാ കും.സൊസൈറ്റി നടപ്പിലാക്കുന്ന ക്ഷേമ പെ ന്‍ഷന്‍ പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷനും വിതരണം ചെയ്യും.നെല്ലിപ്പുഴയിലെ ഗാന്ധി പ്രതിമയും ദേശീയപാതയിലെ പര സ്യ ബോര്‍ഡുകള്‍ സംബന്ധിച്ച വിവാദത്തി ല്‍ യുജിഎസ് ഗോള്‍ഡ് ലോണിന് പങ്കില്ലെന്നും അതിന്റെ ഉത്തരവാ ദിത്തം പരസ്യവും പ്രതിമയുമെല്ലാം സ്ഥാപിച്ച ഏജന്‍സിക്കാണെ ന്നും മാധ്യമപ്രവര്‍ ത്തകരുടെ ചോദ്യത്തിന് മറുപടിയായി മാനേജ്‌മെ ന്റ് ഭാരവാഹി കള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ യുജിഎസ് ഗോള്‍ഡ് ലോണ്‍ മാനേജിംഗ് ഡയറക്ടര്‍ അജിത് പാലാട്ട്,ഡയറക്ടര്‍ അഭിലാ ഷ്,ബിഡിഎം മനോജ് ചെറുനെല്ലി,പിആര്‍ഒ ശ്യാംകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!