മണ്ണാര്‍ക്കാട് :നഗരത്തില്‍ നെല്ലിപ്പുഴയില്‍ സ്ഥാപിച്ച ഗാന്ധി പ്രതി മയെ ചൊല്ലിയുള്ള വിവാദം മുറുകുന്നു.ദേശീയ പാത അതേറിറ്റി യുടെ അനുമതിയില്ലാതെയാണ് ഗാന്ധി പ്രതിമയും പരസ്യ ബോര്‍ ഡുകളും സ്ഥാപിച്ചതെന്നാണ് എന്‍എച്ച് അധികൃതര്‍ പറയുന്നത് .ഗാന്ധി സ്‌ക്വയര്‍ എന്ന് പേരിട്ട നെല്ലിപ്പുഴ കവലയില്‍ അട്ടപ്പാടി റോഡ് ആരംഭിക്കുന്ന ഭാഗത്ത് ഗാന്ധി പ്രതിമ സ്ഥാപിച്ചിരിക്കു ന്നത്.പ്രതിമ സ്ഥാപിച്ച സ്ഥലത്ത് സ്വകാര്യ പണമിടപാട് സ്ഥാപന ത്തിന്റെ പരസ്യബോര്‍ഡുകളുമുണ്ട്.ഗാന്ധി പ്രതിമ സ്ഥാപിക്കുന്ന തുമായി ബന്ധപ്പെട്ട് പ്രമേയം അവതരിപ്പിച്ചതല്ലാതെ മറ്റുകാര്യങ്ങ ളൊന്നും കൗണ്‍സില്‍ അറിഞ്ഞിട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.കഴിഞ്ഞ ദിവസം ചേര്‍ന്ന് താലൂക്ക് വികസന സമിതി യോഗത്തിലും ഗാന്ധിപ്രതിമ വിഷയം ചര്‍ച്ചയായി.സ്വകാര്യ സ്ഥാ പനത്തിന് ബോര്‍ഡുകളും പ്രതിമയും സ്ഥാപിക്കാന്‍ അനുമതി നല്‍കിയത് ടെണ്ടര്‍ വിളിച്ചാണോ എന്ന് നഗരസഭയും അനുമതി നല്‍കിയിട്ടുണ്ടോയെന്നും ഇല്ലെങ്കില്‍ എന്ത് നടപടി സ്വീകരിച്ചുവെ ന്ന് ദേശീയപാത വിഭാഗവും വ്യക്തമാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത പൊതുപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. അനധികൃ തമായി സ്ഥാപിച്ച പ്രതിമയും പരസ്യബോര്‍ഡുകളും മാറ്റണമെന്നാ വശ്യപ്പെട്ട് നഗരസഭ സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുള്ളതായി ദേ ശീയപാത വിഭാഗം അറിയിച്ചിട്ടുണ്ട്.