പെരിന്തൽമണ്ണ: സമഗ്രശിക്ഷ കേരളം, മലപ്പുറം. പെരിന്തൽമണ്ണ ബി.ആർ.സിയിൽ ഈ വർഷത്തെ ഓണാഘോഷം 44 കിടപ്പിലായ ഭിന്നശേഷി വിദ്യാർ ത്ഥികളോടൊപ്പം ആഘോഷിക്കുന്നു. ഒരി ക്കലും വിദ്യാലയത്തിൽ എത്താൻ കഴിയാത്ത ഇത്തരം കുട്ടികളുടെ വീട്ടിൽ ബി.ആർ.സി. അംഗങ്ങളും വി ദ്യാലയ പ്രതിനിധികളും ജനപ്രതിനിധികളും എത്തും.കലാപരിപാ ടികൾ അവതരിപ്പിച്ചും പായസവും ഭക്ഷണ കിറ്റും ഉടുപ്പുകളും നൽ കികൊണ്ട് സാന്ത്വന ത്തോടൊപ്പം ഇത്തരം വീടുകളും ആഘോഷ മാക്കി മാറ്റുകയാണ് ഈ പ്രാവശ്യത്തെ ല ക്ഷ്യം.കിടപ്പിലായ ഭിന്ന ശേഷി കുട്ടികൾക്ക് ചങ്ങാതിക്കൂട്ടം, സ്നേഹസ്പർശം എന്ന പേരിലും പ്രതിഭാ കേന്ദ്രങ്ങ ളിൽ ഓണനി ലാവ്, ബി.ആർ.സിയിൽ ചിങ്ങനിലാ വ് എന്ന പേരി ലും വിവിധ ങ്ങളായ ഓണാഘോഷ പരിപാടികളാണ് പെരിന്തൽ മണ്ണ ബി. ആർ.സിയിൽ ആസുത്രണം ചെയ്തിരിക്കുന്ന തെന്ന് ബ്ലോക്ക് പ്രൊജക്ട് കോ-ഓർഡിനേറ്റർ വി.എൻ.ജയൻ, ഭിന്ന ശേഷി വിദ്യാർ ത്ഥികളുടെ ചുമതലയുള്ള ട്രെയ്നർ കെ. ബദറുന്നീസ , പ്രതിഭാ കേ ന്ദ്രങ്ങളുടെ ചുമതലയുള്ള ട്രെയ്നർ എം.പി സുനിൽകു മാർ, സി.ടി ശ്രീജ എന്നിവർ പറഞ്ഞു.