മണ്ണാര്‍ക്കാട് : മതത്തിന്റെ പേരില്‍ മനുഷ്യരെ വേര്‍തിരിക്കാന്‍ ഭരണകര്‍ത്താക്കള്‍ ശ്രമിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ നിശ്ശബ്ദരായിരി ക്കരുതെന്ന് നിലമ്പൂര്‍ ആയിശ പറഞ്ഞു. കലാ സാഹിത്യ സിനിമാ രംഗങ്ങളിലുണ്ടായ പ്രവര്‍ത്തനങ്ങളാണ് കേരളീയ സമൂഹത്തില്‍ പുരോഗമനപരമായ സംസ്‌ക്കാരം രൂപപ്പെടു ത്തിയതെന്നും അവയെ ഇല്ലാതാക്കുന്ന വര്‍ഗ്ഗീയ നയങ്ങള്‍ക്കെതിരെയുള്ള ചെറുത്ത് നില്‍പ്പു കള്‍ കലാലയങ്ങളില്‍ നിന്നുണ്ടാകണമെന്നും അവര്‍ അഭിപ്രായ പ്പെട്ടു. മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജിലെ ഓഡിയോ വിഷ്വല്‍ ക്ലബ് സംഘടിപ്പിച്ച നാലാമത് അന്താരാഷ്ട്ര ചലച്ചിത്രോ ത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു നിലമ്പൂര്‍ ആയിശ. പ്രിന്‍സിപ്പല്‍ പ്രൊഫ.ടി.കെ.ജലീല്‍ അധ്യക്ഷനായി. കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി.കെ. സൈതാലി നിലമ്പൂര്‍ ആയിശയെ സ്‌നോഹപഹാരം നല്‍കി ആദരിച്ചു.ഫെസ്റ്റിവല്‍ കണ്‍വീനര്‍ പ്രൊഫ.ഷാജിദ് വളാഞ്ചേരി, സ്റ്റാഫ് അഡൈ്വസര്‍ ഡോ.ടി. സൈനുല്‍ ആബിദ്, പി.ടി.എ. സെക്രട്ടറി പ്രൊഫ.എ.എം ശിഹാബ്, പ്രൊഫ.പി.സൈതലവി, ഡോ.എം.ഫൈസല്‍ ബാബു, കോ.ഓര്‍ഡി നേറ്റര്‍ സി.കെ.രതീഷ്, ടി.കെ.ബീന, എന്‍.അബ്ദുല്‍ ജലാല്‍, ടി.അബ്ദുല്‍ ഹസീബ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ പി.അജ്മല്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.