മണ്ണാര്‍ക്കാട്:പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്’ഇന്ത്യ എല്ലാവരുടേതുമാണ് ‘ എന്ന പ്രമേയത്തില്‍ മുസ്ലിം ലീഗ് ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 11 മുതല്‍ 14 വരെ നടത്തുന്ന ദേശ് രക്ഷാമാര്‍ച്ച് 12 ന് മണ്ണാര്‍ക്കാട് മേഖ ലയില്‍ പര്യടനം നടത്തും.ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള നായകനും ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം ഉപനായക നുമായ ദേശ് രക്ഷാ മാര്‍ച്ചില്‍ പാര്‍ട്ടിയുടെയും പോഷക ഘടക ങ്ങളുടെയും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കും .രാവിലെ 9 ന് കോങ്ങാട് മണ്ഡലത്തിലെ ചിറക്കല്‍പടിയില്‍ നിന്നാരംഭിക്കുന്ന മണ്ണാര്‍ക്കാട്, കുമരംപുത്തൂര്‍,ആര്യമ്പാവ് വഴി ഒറ്റപ്പാലം മണ്ഡലത്തിലെ നാട്ടുകല്ലില്‍ സമാപിക്കും.മാര്‍ച്ചിന്റെ മുന്നൊരുക്കങ്ങള്‍ക്കായി ചേര്‍ന്ന മണ്ണാര്‍ക്കാട് മേഖലാ നേതൃയോഗം ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ ക്കാട് മണ്ഡലം പ്രസിഡണ്ട് ടി.എ.സലാം അധ്യക്ഷനായി.ജില്ലാ ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം പ്രക്ഷോഭ പരിപാടികള്‍ വിശദീകരിച്ചു.ജില്ലാ ട്രഷറര്‍ പി.എ. തങ്ങള്‍,സീനിയര്‍ വൈസ് പ്രസിഡണ്ട് എം.എം.ഹമീദ്, ഭാരവാഹികളായ പി.ഇ.എ.സലാം, ടി.എ.സിദ്ദീഖ്,കല്ലടി അബൂബക്കര്‍,പൊന്‍പാറ കോയക്കുട്ടി, എം.എസ്.അലവി,റഷീദ് ആലായന്‍, കെ.പി.മൊയ്തു,മണ്ണാര്‍ക്കാട് മണ്ഡലം ജനറല്‍ സെക്രട്ടറി സി.മുഹമ്മദ് ബഷീര്‍, കോങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി സലാം തറയില്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍കളത്തില്‍, എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ കൊമ്പത്ത്, മണ്ണാര്‍ക്കാട്,കോങ്ങാട് നിയോജക മണ്ഡലം ഭാരവാഹികള്‍ പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറിമാര്‍, പോഷക സംഘടന ഭാരവാഹികള്‍,ഒറ്റപ്പാലം മണ്ഡലത്തിലെ കരിമ്പുഴ,തച്ചനാട്ടുകര പഞ്ചായത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃയോഗത്തില്‍ സംബന്ധിച്ചു.മാര്‍ച്ച് വിജയിപ്പിക്കുന്നതിനായി 6 ന് എല്ലാ പഞ്ചായത്തുളിലും നേതൃയോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചു.കെ.പി.മൊയ്തു(ചെയര്‍മാന്‍),ടി.എ.സലാം(കണ്‍വീനര്‍),സി.മുഹമ്മദ് ബഷീര്‍ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി സംഘാടക സമിതിയും രൂപീകരിച്ചു.