മണ്ണാര്‍ക്കാട്:കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ ക്കെതിരെ എട്ടിന് നടക്കുന്ന ദേശീയ പണിമുടക്ക് വന്‍ വിജയമാക്കാന്‍ കെ. എസ്.ടി.യു ഉപജില്ലാ സമ്മേളനം തീരുമാനിച്ചു.ഇന്ത്യന്‍ ജനാധിപത്യ ത്തിനും മതേതരത്വത്തിനും സാമ്പത്തിക സ്ഥിതി സമത്വത്തിനും സാംസ്‌കാരിക സങ്കല്‍പ്പങ്ങള്‍ക്കും സംഘപരിവാര്‍ പ്രത്യയശാ സ്ത്ര ത്തിന്റെ ചുവടുപിടിച്ച് കേന്ദ്രസര്‍ക്കാര്‍ പുത്തന്‍ വ്യാഖ്യാന ങ്ങള്‍നല്‍കി പുനര്‍നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്.മതത്തിന്റെ പേരില്‍ രാഷ്ട്രത്തെ വിഭജിക്കുന്ന നിയമങ്ങള്‍ ഭരണഘടന മൂല്യ ങ്ങള്‍ കാറ്റില്‍ പരത്തി നടപ്പിലാക്കുന്നു.പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചും കോര്‍പറേറ്റുകള്‍ക്ക് സൗജന്യങ്ങള്‍ നല്‍കി യും രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ തകര്‍ക്കുന്നു.ഈ സാഹ ചര്യത്തില്‍ ദേശീയ പണിമുടക്കത്തില്‍ മുഴുവന്‍ അധ്യാപക ജീവന ക്കാരും പങ്കെടുക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.കൗണ്‍സില്‍ മീറ്റ് സംസ്ഥാന ട്രഷറര്‍ കരീം പടുകുണ്ടില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്, സെക്രട്ടറി സിദ്ദീഖ് പാറോക്കോട്, പി.പി.എ.നാസര്‍,കെ.പി.എ.സലീം,ടി.നാസര്‍,എം.ഹംസത്ത്,കെ.കെ.സഫ് വാന്‍,കെ. അബൂബക്കര്‍,സി.എച്ച്.സുല്‍ഫിക്കറലി, സി.പി.ഷി ഹാബുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.ജില്ലാ ട്രഷറര്‍ പി.അബ്ദുല്‍ നാസര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികളായി ടി.കെ. മുഹമ്മദ് ഹനീഫ(പ്രസിഡണ്ട്), കെ.ടി.യൂസഫ്,വി.പി.മുഹമ്മദ് മുസ്തഫ, കെ.എ.മനാഫ്,എന്‍.ഷാനവാസലി,കെ.സാബിറ(വൈസ് പ്രസിഡണ്ടുമാര്‍),സലീം നാലകത്ത് (സെക്രട്ടറി), പി,.പി.ഹംസ, കെ.ഷമീര്‍,പി.അബ്ദുല്‍നാസര്‍, യു.ഷംസുദ്ദീന്‍,മന്‍സൂബ അഹമ്മദ് (ജോ.സെക്രട്ടറിമാര്‍), കെ.ജി.മണികണ്ഠന്‍(ട്രഷറര്‍),വിങ് കണ്‍വീന ര്‍മാര്‍:കെ.ടി.ഹാരിസ്(അക്കാദമികം),പി.അബ്ദുല്‍സലാം(സാംസ്‌കാരികം)

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!