മണ്ണാര്‍ക്കാട്:രണ്ട് വയസ്സുകാരി സിയ ഐറിന്‍ കുഞ്ഞുവായില്‍ ഉറക്കെ വിളിച്ചു..ആസാദി.അവളുടെ കൈകളിലുണ്ടായിരുന്ന കുഞ്ഞ് പ്ലക്കാര്‍ഡിലുമുണ്ടായിരുന്നു ആസാദിയെന്ന്. ഇന്ത്യയെയേ യും ജനാധിപത്യത്തേയും രക്ഷിക്കണമെന്നും.പൗരത്വ നിയമ ഭേദ ഗതിയും പൗരത്വ പട്ടികയും വേണ്ടെന്നെഴുതിയ ബെല്‍റ്റും ശരീര ത്തിന് കുറുകെ ധരിച്ചായിരുന്നു പൗരത്വ നിയമ ഭേദഗതിക്കെ തിരെ പ്രതിഷേധിക്കാന്‍ ഈ കുരുന്നും തെരുവിലിറങ്ങിയത്. ഇന്ന ലെ മണ്ണാര്‍ക്കാട് നഗരത്തില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ നടന്ന മഹാറാലിയില്‍ ശ്രദ്ധേ കേന്ദ്രമായിരുന്നു എഞ്ചിനീയറായ മണ്ണാര്‍ ക്കാട് ചോമേരി ഗാര്‍ഡനില്‍ കല്ലടി വീട്ടില്‍ കല്ലടി നെജ്മല്‍ ഹുസൈന്‍- ഫാത്തിമജഹാന ദമ്പതികളുടെ പുത്രിയായ സിയ ഐറിന്‍.റാലിയുടെ മധ്യഭാഗത്താണ് സിയ ഉണ്ടായിരുന്നത്.പിതാവ് കല്ലടി നജ്മല്‍ ഹുസൈന്റെ കയ്യില്‍ തൂങ്ങി പ്ലക്കാര്‍ഡ് ഉയര്‍ത്തി പിടിച്ച് അവള്‍ ആസാദിയെന്ന് ഏറ്റ് വിളിച്ചത് കാഴ്ചക്കാര്‍ക്ക് കൗതുക വും ആവേശവും പകര്‍ന്നു.ഒപ്പം നടന്ന പലരും സിയക്കൊ പ്പം സെല്‍ഫിയെടുക്കാനും പ്രതിഷേധറാലിക്കടിയില്‍ തിരക്ക് കൂട്ടി.റാലിയുടെ മധ്യനിരയില്‍ നടന്ന അവളെ ഇടക്ക് വെച്ച് മമ്മ ഫാത്തിമജഹാന വന്ന് വീട്ടിലേക്ക് കൊണ്ട് പോയെങ്കിലും വീട്ടില്‍ എത്തിയപ്പോള്‍ ആസാദിക്ക് പോകണമെന്ന് പറഞ്ഞ് വാശി പിടിച്ച് കരയുകയായിരുന്നുവത്രേ… കുറച്ച് ദിവസങ്ങളായി ടിവി തുറന്നാ ലും പപ്പേടെ വാട്സ് ആപ്പ് തുറന്നാലും സിയ കാണുന്നത് ആസാദി യാണ്. കേട്ട് കേട്ട് സിയക്കങ്ങ് പെരുത്ത് പിടിച്ചു ആസാദി.. രണ്ട് ദിവസം മുമ്പ് മണ്ണാര്‍ക്കാട് ആസാദി നടക്കുന്നുണ്ടെന്നും കൊണ്ട് പോകാമെന്നും ഉറപ്പ് നല്‍കിയിരുന്നു.ഇന്നലെ അതോര്‍ത്ത് ആസാദി യെന്നും പറഞ്ഞ് പപ്പ നജ്മലിനൊപ്പം റാലിക്ക് പോകാന്‍ നെജ്മലിറ ങ്ങിയപ്പോള്‍ ഒപ്പം കൂടുകയായിരുന്നു.നെജ്മലിന്റെ സഹോദരി പുത്രി ആര്‍ക്കിടെക്ട വിദ്യാര്‍ഥിനിയായ ഖദീജ ഹെന്നയോട് പറഞ്ഞാണ് ആസാദി മുദ്രാവാക്യമെഴുതിയ പ്ലക്കാര്‍ഡുമെല്ലാം സിയ ഒപ്പിച്ചെടുത്തത്. എന്താണ് ആസാദിയെന്ന് അത്ര പിടിയി ല്ലെങ്കിലും സിയ ഇനിയും നിര്‍ത്തിയിട്ടില്ല ആസാദി വിളി. ഇനി യെന്നാണ് പപ്പാ ആസാദി ഉള്ളതെന്നാണ് നെജ്മലിനോട് ഇപ്പോള്‍ സിയ ചോദിക്കുന്നത്.