പാലക്കാട്:തൊഴിലും തൊഴില്‍ നിയമങ്ങളും ജനജീവിതവും തകര്‍ ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ദേശീയ ട്രേഡ് യൂണിയ നുകളും സ്വതന്ത്ര ഫെഡറേഷനുകളും കേന്ദ്ര സംസ്ഥാന ജീവന ക്കാരുടെ സംഘടനകളും പങ്കെടുക്കുന്ന ജനുവരി 8ന്റെ അഖിലേ ന്ത്യാ പൊതുപണിമുടക്ക് പാലക്കാട് ജില്ലയില്‍ സമ്പൂര്‍ണമാക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ യോഗം തീരുമാനിച്ചു.വ്യവസായ വാണിജ്യ സ്ഥാപനങ്ങളും ബാങ്ക്,ഇന്‍ഷുറന്‍സ് ടെലികോം മേഖല യും കടുത്ത പ്രതിസന്ധിയിലാണ്.പാലക്കാട് ജില്ലയിലെ നവരത്‌ന കമ്പനിയായ ബിഇഎംഎല്‍ സ്വകാര്യവല്‍ക്കരിക്കാനും നടപടി തുടങ്ങി. എല്ലാ തൊഴില്‍ മേഖലയും തകര്‍ച്ചയിലാണ്. പണിമുട ക്കിന്റെ സന്ദേശവുമായി ഡിസംബര്‍ 28ന് ജില്ലയില്‍ എത്തിച്ചേരുന്ന എളമരം കരീം എംപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന പ്രചാര ണജാഥയ്ക്ക് വമ്പിച്ച വരവേല്‍പ്പു നല്‍കാനും മണ്ണാര്‍ക്കാട്, ഒറ്റ പ്പാലം,പാലക്കാട്, കഞ്ചിക്കോട്, വടക്കഞ്ചേരി എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കാനും തീരുമാനിച്ചു.ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് മനോജ് ചിങ്ങന്നൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ പരിപാടി കള്‍ വിശദീകരിച്ചു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് മനോജ് ചിങ്ങന്നൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സിഐ ടിയു ജില്ലാ സെക്രട്ടറി എം ഹംസ പരിപാടികള്‍ വിശദീകരിച്ചു. ടി.കെ.അച്യുതന്‍, എസ്.ബി.രാജു (സിഐടിയു), എന്‍.ജി.മുരളീ ധരന്‍ നായര്‍(എഐടിയുസി),അഡ്വ.നാസര്‍ കൊമ്പത്ത് (എസ്ടിയു), എസ്.വിശ്വനാഥന്‍ (ജെകെടിയുസി), ടി.എം.അബ്ദുള്‍ ഖാദര്‍ (ടിയു സിസി), എ.അയ്യപ്പന്‍ (യുടിയുസി), എ.ശിവപ്രകാശന്‍ (എന്‍എല്‍സി), പി.ടി.ഉണ്ണിക്കൃഷ്ണന്‍ (ഐഎന്‍എല്‍സി), പ്രസാദ് (എഐയുടിയുസി) എന്നിവര്‍ സംസാരിച്ചു.