മണ്ണാര്‍ക്കാട്: വനസംരക്ഷണവും പരിപാലനവും മാത്രമല്ല ഇപ്പോള്‍ അധ്യാപനവുമുണ്ട് മണ്ണാര്‍ക്കാട് മാതൃകാ ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകര്‍ക്ക്.ആനമൂളിയിലെ പുതിയ കെട്ടിടത്തില്‍ ഒരു മുറി ക്ലാസ് മുറിയായി മാറിക്കഴിഞ്ഞു.പട്ടികവര്‍ഗക്കരായ ഉദ്യോഗാര്‍ത്ഥി കളെ പി.എസ്.സി പരീക്ഷയ്ക്ക് സജ്ജമാക്കുന്നതിനുള്ള ക്ലാസ്സുക ളാണ് നടന്ന് വരുന്നത്.ദിശ എന്ന പേരിലാണ് തീവ്ര പരിശീലനം. അ ടുത്ത മാസം നടക്കാനിരിക്കുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (സ്‌പെ ഷ്യല്‍ റിക്രൂട്ട്‌മെന്റ്) പരീക്ഷയ്ക്കായാണ് ഉദ്യോഗാര്‍ത്ഥികളെ സ ജ്ജരാക്കുന്നത്.ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പരീക്ഷയില്‍ 65 ശതമാനം ചോദ്യങ്ങളും വനംവകുപ്പുമായി ബന്ധപ്പെട്ടുള്ളതാണ്.അത് കൊണ്ട് തന്നെ വനപാലകര്‍ നല്‍കുന്ന പരിശീലന ക്ലാസ് ഉദ്യോഗാര്‍ത്ഥികള്‍ ക്കും വളരെയേറെ ഗുണപ്രദമാകുന്നുണ്ട്.
കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പാമ്പന്‍തോട് കോളനി,തെങ്കര പ ഞ്ചായത്തിലെ കരിമ്പന്‍കുന്ന്,ആനമൂളി ആദിവാസി കോളനി എന്നിവടങ്ങളില്‍ നിന്നുള്ള 20 ഓളം പേരാണ് പരിശീല ക്ലാസ്സിലു ള്ളത്.പാമ്പന്‍തോട് കോളനിയിലുള്ളവരെ മഴ കണക്കിലെടുത്ത് പൊറ്റശ്ശേരി സ്‌കൂളിലേക്ക് മാറ്റിപാര്‍പ്പിച്ചിരിക്കുന്നതിനാല്‍ ഇവിടെ നിന്നാണ് വനംവകുപ്പ് ഉദ്യോഗാര്‍ത്ഥികളെ ഇന്ന് ക്ലാസിനായെത്തി ച്ചത്.വനപാലകര്‍ നടത്തുന്ന പരിശീലന ക്ലാസ്സില്‍ പങ്കെടുക്കാന്‍ അട്ടപ്പാടിയില്‍ നിന്നും പട്ടികവര്‍ഗക്കാരായ ഉദ്യോഗാര്‍ത്ഥികളെ ത്തുന്നുണ്ട്.മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ആര്‍.രാജേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പത്തോളം വരുന്ന ജീവനക്കാരാണ് ക്ലാസ്സെടുക്കുന്നത്.ഡിഎഫ്ഒ എംകെ സുര്‍ജിത്ത്,റെയ്ഞ്ച് ഓഫീസര്‍ എന്‍.സുബൈര്‍ എന്നിവരു ടെ മാര്‍ഗനിര്‍ദേശങ്ങളും ക്ലാസ് നടത്തിപ്പിനുണ്ട്.
ആഴ്ചയില്‍ ബുധന്‍,വെള്ളി,ഞായര്‍ എന്നീ ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് ക്ലാസ്.ഒരു മാസ ത്തോളമായി പരിശീലന ക്ലാസ് നടന്ന് വരുന്നു.പി.എസ്.സി രജി സ്‌ട്രേഷന്‍ മുതല്‍ പരീക്ഷ വരെയും തുടര്‍ന്നും ഒപ്പം നില്‍ക്കുകയെ ന്നതാണ് ദിശയുടെ ലക്ഷ്യമെന്ന് വനപാലകര്‍ അറിയിച്ചു.ദിശ എന്നത് സ്ഥിരം സംവിധാനമാക്കാനും പൊതുജന പങ്കാളിത്തത്തോ ടെ സ്‌റ്റേഷനില്‍ ലൈബ്രറി,വയനാമുറി എന്നിവയൊരുക്കാനും ലക്ഷ്യമുണ്ട്.പി.എസ്.സി പരിശീലനത്തൊടൊപ്പം സന്നദ്ധ സംഘട നകളുടേയും അഭ്യസ്ത വിദ്യരായവരുടേയു സഹകരണത്തോടെ തൊഴില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാനുമുള്ള ഒരുക്ക ത്തിലാണ് മാതൃകാ ഫോറസ്റ്റ് സ്‌റ്റേഷനിലെ ജീവനക്കാര്‍. സഹക രിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 8547602311 എന്ന നമ്പറില്‍ ബന്ധ പ്പെടാം.