പാലക്കാട്: മഴ ശക്തമായതിനെ തുടര്‍ന്ന് ജില്ലയിലെ ചിറ്റൂര്‍, മണ്ണാര് ക്കാട് താലൂക്കുകളിലായി മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന തായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. ചിറ്റൂര്‍ താലൂക്കിലെ നെല്ലിയാമ്പതില് പാടഗിരി പാരിഷ് പള്ളിയില്‍ ഏഴ് കുടു0ബങ്ങളിലെ 25 പേരെയും (8 പുരുഷന്മാര്, 12 സ്ത്രീകള്‍, 5 കുട്ടികള്‍ ) കയറാടി വില്ലേജിലെ വീഴ്ലിയില്‍ ചെറുനെല്ലിയില്‍ നിന്നുള്ള ഏഴ് കുടുഠബങ്ങളിലെ 17 പേരെ ട്രൈബല്‍ ഡിപ്പാര്ട്ട്മെ ന്റ് നിര്‍മിച്ച മൂന്ന് വീടുകളിലും (4പുരുഷന്മാര്, 12 സ്ത്രീകള്‍, ഒരു കുട്ടി) മണ്ണാര്‍ക്കാട് താലൂക്ക് പൊറ്റശ്ശേരി സര്‍ക്കാര്‍ ഹൈസ്കൂളി ല്‍ പാമ്പന്‍തോട് കോളനിയിലെ നാല് കുടുംബങ്ങളിലെ 15 പേരെയും (രണ്ട് പുരുഷന്മാര്, ഏഴ് സ്ത്രീകള്‍, ആറ് കുട്ടികള്‍)മാറ്റി പാര്‍പ്പിച്ചി ട്ടുണ്ട്.