മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് കഴിഞ്ഞ വിള സീസണില്‍ സപ്ലൈകോ സംഭരിച്ചത് 7.48 ലക്ഷം ടണ്‍ നെല്ല്. സംഭരിച്ച നെല്ലിന് ഇതുവരെ 20,62 കോടി രൂപ 2,48,237 കര്‍ഷകര്‍ക്കു വിതരണം ചെയ്തു.ജൂലൈ 22 വരെ യുള്ള കണക്കുകള്‍ അനുസരിച്ച് ഏറ്റവും കൂടുതല്‍ നെല്ല് സംഭരിച്ചി ട്ടുള്ളത് പാലക്കാട് ജില്ലയില്‍ ആണ്. 122454 കര്‍ഷകരില്‍ നിന്നായി ജില്ലയില്‍ 980 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചത്. ആലത്തൂര്‍, ചിറ്റൂര്‍, പാലക്കാട്, മണ്ണാര്‍ക്കാട്, ഒറ്റപ്പാലമടക്കമുള്ള താലൂക്കുകളില്‍ നിന്ന് 3,50,008 (മൂന്നരലക്ഷം) ടണ്‍ നെല്ല് സംഭരിച്ചിട്ടുണ്ട്. 405 കോടി രൂപയുടെ 1,44,997.358 ടണ്‍ നെല്ല് സംഭരിച്ച ആലപ്പുഴ ജില്ലയാണ് രണ്ടാം സ്ഥാനത്ത്.40650 കര്‍ഷകരില്‍ നിന്നായി 1,02,939.927 ടണ്‍ നെല്ല് 288 കോടി രൂപയ്ക്ക് സംഭരിച്ച തൃശൂര്‍ ജില്ലയാണ് മൂന്നാം സ്ഥാ നത്ത്.
നെല്ലിന് അയല്‍ സംസ്ഥാനങ്ങളെക്കാള്‍ ഏറ്റവുമധികം വിലയും പ്രോത്സാഹന ബോണസും നല്‍കിയാണ് കേരളത്തില്‍ സംഭരിക്കു ന്നത്.വിള സീസണ്‍ ആരംഭിക്കുന്ന സമയത്ത് കര്‍ഷകര്‍ ഓണ്‍ലൈ നായി രജിസ്റ്റര്‍ ചെയ്താണു നെല്ല് സംഭരണ പദ്ധതിയില്‍ ചേരുന്നത്. 2022-23 വിള സീസണ്‍ രജിസ്ട്രേഷന്‍ നടപടികള്‍ ഓഗസ്റ്റ് ഒന്നിന് ആരംഭിച്ചു.സംസ്ഥാനത്ത് സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യുന്നവര്‍ ഫോം എ-യും പാട്ട ഭൂമിയില്‍ കൃഷി ചെയ്യുന്നവര്‍ ഫോം സിയും വഴിയാണ് നെല്ല് സംഭരണത്തിന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേ ണ്ടത്. അപേക്ഷയും വിശദാംശവും www.supplycopaddy.in ല്‍ ലഭിക്കും.
പൊതുവിപണിയിലെ വിലയേക്കാള്‍ കൂടുതല്‍ നല്‍കിയാണ് സപ്ലൈകോ കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കുന്നത്. 2020-21 സീസണില്‍ കേന്ദ്ര താങ്ങുവില(എംഎസ്പി) 18.68 രൂപയും സംസ്ഥാന ബോണസ് 8.80 രൂപയും ഉള്‍പ്പെടെ 27.48 രൂപയായിരുന്നു സംസ്ഥാ നത്ത് നെല്ലിന്റെ വില. 2021-22 സീസണ്‍ മുതല്‍ കേന്ദ്ര താങ്ങുവില 19.40 രൂപയും സംസ്ഥാന പ്രോത്സാഹന ബോണസ് 8.60 രൂപയും ഉള്‍പ്പെടെ നെല്ലിന്റെ വില 28 രൂപയായിരുന്നു. 2022-23 സീസണ്‍ മുതല്‍ നെല്ലിന്റെ സംഭരണ വില 20 പൈസ കൂടി വര്‍ദ്ധിപ്പിച്ച് കിലോഗ്രാമിന് 28.20 രൂപയായി. ഈ തുക പുതിയ സീസണില്‍ പ്രാബല്യത്തില്‍ വരും. സപ്ലൈകോ കര്‍ഷകരില്‍ നിന്ന് സംഭരി ക്കുന്ന നെല്ല് അരിയാക്കി പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യുന്നു.
മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഉയര്‍ന്ന തുക യാണു കേരളത്തിലെ കര്‍ഷകര്‍ക്കു നെല്ല് സംഭരണത്തിലൂടെ ലഭിക്കുന്നത്. തമിഴ്‌നാട്ടില്‍ ഗ്രേഡ് എ (വടി) വിഭാഗം നെല്ലിന് സംഭരണ വിലയ്ക്കു പുറമേ ഒരു രൂപയും കോമണ്‍ (ഉണ്ട) വിഭാ ഗത്തിന് 75 പൈസയുമാണ് പ്രോത്സാഹന ബോണസ് ഇനത്തില്‍ നല്‍കുന്നത്. കര്‍ണ്ണാടകയും, ആന്ധ്രാപ്രദേശും പ്രോത്സാഹന ബോണസ് നല്‍കുന്നില്ല. നെല്ലിന്റെ സംഭരണവില പരമാവധി ഉയര്‍ത്തി നിശ്ചയിക്കുന്നതിലും കുടിശ്ശിക തുക വിതരണം ചെയ്യുന്നതിലും കര്‍ഷകര്‍ക്ക് സഹായമാകുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.