മണ്ണാര്‍ക്കാട്: എല്‍.ഐ.സിയെ സംരക്ഷിക്കാന്‍ കേരളം ഒറ്റക്കെട്ട് എന്ന മുദ്രാവാക്യവുമായി മണ്ണാര്‍ക്കാട് സംയുക്ത ട്രേഡ് യൂണിയന് സമരസമിതിയുടെ നേതൃത്വത്തില്‍ ജനസഭാ സംഘടിപ്പിച്ചു. പരി പാടി അഡ്വ.എന്‍ ഷംസുദ്ദീന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമര സമിതി ചെയര്മാന് പി. മനോമോഹനന്‍ അധ്യക്ഷത വഹിച്ചു. വിവി ധ ട്രേഡ് യൂണിയന് നേതാക്കളായ കല്ലടി അബൂബക്കര്‍, കെ.പി മസൂ ദ്, അഡ്വ.നാസര്‍ കൊമ്പത്ത്, അഡ്വ.ടി.എ സിദ്ദീഖ്, പി. ശിവദാസന്‍, പി.സി ഹൈദരാലി, എ. അയ്യപ്പന്, പാലോട് മണികണ്ഠന്, കെ.ടി ഹംസപ്പ, എം കൃഷ്ണകുമാര്‍, കെ.പി ഉമ്മര്‍, സീനത്ത് കൊങ്ങത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.സമരസമിതി കണ്‍വീനര്‍ കെ.കെ സുരേന്ദ്രന് സ്വാഗതവും എല്‍.ഐ.സി ഏജന്‍സ് അസോസിയേഷന് നേതാവ് രഘുനാഥന് നന്ദിയും പറഞ്ഞു.