കല്ലടിക്കോട്: ദേശീയപാതയില്‍ പനയമ്പാടത്തിന് സമീപം ടെമ്പോ ലോറിയും ഓട്ടോയും ബൈക്കും തമ്മലിടിച്ച് യുവാവിന് പരിക്കേറ്റു. ബൈക്ക് യാത്രികനായ മേലാറ്റൂര്‍ രാജസുകുമാരന്റെ മകന്‍ അതുല്‍ രാജി (23)നാണ് പരിക്കേറ്റത്.ഞായറാഴ്ച വൈകീട്ടോടെ ദുബായ് കയറ്റ ത്തില്‍ വെച്ചായിരുന്നു അപകടം.
മണ്ണാര്‍ക്കാട് നിന്നും വരികയായിരുന്ന ടെമ്പോ ബ്രേക്കിട്ടതിനെ തുടര്‍ന്ന് റോഡിന് കുറുകെ വന്ന് ഈ സമയം മണ്ണാര്‍ക്കാട് ഭാഗ ത്തേക്ക് പോവുകയായിരുന്ന ബൈക്കിലും ഓട്ടോയിലും ഇടിക്കു കയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും വീണ അതുല്‍ രാജിന് പരിക്കേറ്റു.ഉടന്‍ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയിലും പ്രവേശിപ്പിക്കുക യായിരുന്നു.റോഡില്‍ ഗ്രിപ്പ് ഇട്ട സ്ഥലത്തിന് കുറച്ച് മുകളിലായാണ് അപകടമുണ്ടായത്.