മണ്ണാര്‍ക്കാട്: തദ്ദേശ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നടപടികളാണ് ഇട തുസര്‍ക്കാരിന്റേതെന്ന് ആരോപിച്ച് യുഡിഎഫ് മണ്ണാര്‍ക്കാട്ടെ പഞ്ചായത്ത് നഗരസഭ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും. നിയോജക മണ്ഡലം നേതൃയോഗത്തിലാണ് തീരുമാനം.തദ്ദേശ സ്ഥാ പനങ്ങളുടെ മെയിന്റനന്‍സ് ഗ്രാന്റ് വെട്ടിക്കുറച്ച നടപടി യിലൂടെ സംസ്ഥാന സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങളെ തകര്‍ക്കുകയാണ്. അനു വദിച്ച മെയിന്റനന്‍സ് ഗ്രാന്റ് റദ്ദ് ചെയ്തു ജൂലായ് 5 ന് തദ്ദേശ വകുപ്പ് ഉത്തരവിറക്കിയതിനാല്‍ മാസങ്ങളായി നടത്തിവരുന്ന പദ്ധതി ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരിക്കുകയാ ണെന്ന് യോഗം ചൂണ്ടിക്കാട്ടി.
ആറാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക,ലൈഫ് ഭവന പദ്ധതി നടപ്പിലാക്കാന്‍ ആവശ്യമായ പ്രത്യേകഫണ്ട് അനുവദിക്കു ക,കോവിഡ് കാല പ്രതിസന്ധി കാര്യക്ഷമമായി കൈകാര്യം ചെയ്ത തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടു ക്കുക,നിലാവ് പദ്ധതി കാര്യക്ഷമമാക്കുക,ജലജീവന്‍ മിഷന്‍ നടപ്പാ ക്കുന്നതിന് 50% അനുപാതത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതി ചെലവ് വഹി ക്കുക,ഗോത്രസാരഥി പദ്ധതി പ്രകാരം ട്രൈബ ല്‍ വിദ്യാര്‍ത്ഥിക ളുടെ യാത്രാ സൗകര്യം സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളും ധര്‍ണയില്‍ ഉന്നയിക്കും.
ആഗസ്റ്റ് 4 ന് അലനല്ലൂര്‍,കോട്ടോപ്പാടം, കുമരംപുത്തൂര്‍,തെങ്കര ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ക്ക് മുന്നിലും 6 ന് മണ്ണാര്‍ക്കാട് നഗരസഭാ കാര്യാലയത്തിന് മുന്നിലും സമരം നടത്തും. നേതൃ യോഗത്തില്‍ യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ടി. എ.സലാം മാസ്റ്റര്‍ അധ്യക്ഷനായി.ജില്ലാ ചെയര്‍മാന്‍ കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.വി.വി. ഷൗക്കത്തലി, ടി.എ.സിദ്ദീഖ്, റഷീദ് ആലായന്‍,സി.മുഹമ്മദ് ബഷീര്‍,രാമദാസ്, പ്രേംകുമാര്‍, എ.അയ്യപ്പന്‍,അബു വറോടന്‍,കൃഷ്ണകുമാര്‍,ബഷീര്‍ തെക്കന്‍, കെ.സി.അബ്ദുറഹ്മാന്‍,സി.പി.മൊയ്തീന്‍, മജീദ് തെങ്കര എന്നിവര്‍ സംസാരിച്ചു.