തെങ്കര:വീട്ടില്‍ പ്രസവിച്ച ആദിവാസി യുവതിക്ക് തുണയായ ആ ശാവര്‍ക്കറെ തെങ്കര ഗ്രാമ പഞ്ചായത്ത് ഭരണസമിതി അനുമോദി ച്ചു.ആനമൂളി പട്ടികവര്‍ഗ കോളനിയിലെ ആദിവാസി യുവതിയാണ് വീട്ടില്‍ പ്രസവിച്ചത്. അയല്‍വാസിയായ തെങ്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആശവര്‍ക്കര്‍ ജോമോളുടെ സമയോചിത ഇടപെടലാ ണ് അമ്മയുടെയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ചത്.കുട്ടി പകുതി പുറത്ത് വന്ന അവസ്ഥയിലായിരുന്ന യുവതിക്ക് ശുശ്രൂ ഷകള്‍ നല്‍ കി പ്രസവത്തിന് ശേഷം ലഭ്യമായ ഓട്ടോയില്‍ കയറ്റി താലൂക്ക് ആ ശുപത്രിയില്‍ എത്തിക്കുകയായിരുന്നു.തെങ്കര ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന അനുമോദന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.ഷൗക്കത്തലി,വൈസ് പ്രസിഡണ്ട് ടിന്റു, സ്ഥിരം സമിതി അം ഗങ്ങളായ ജഹീഫ്,ഉനൈസ്,സീനത്ത്,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌ പെക്ടര്‍ രാമപ്രസാദ്,എം.എന്‍.ഗോപാലകൃഷ്ണന്‍ പി.സി ഗീത,പി. വി നീത എന്നിവര്‍ സംസാരിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!