കോട്ടോപ്പാടം:പായലും മറ്റും നിറഞ്ഞ് ഉപയോഗശൂന്യമായി കിട ന്നിരുന്ന കോട്ടോപ്പാടം കൊടുവാളിപ്പുറത്തെ പാറക്കുളം എസ്‌ കെഎസ്എസ്എഫ് വിഖായ ആക്ടീവ് വിംഗ് അംഗങ്ങള്‍ വൃത്തി യാക്കി.

ശുചീകരണ പ്രവര്‍ത്തനം സംസ്ഥാന ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഹുസൈന്‍ തങ്ങള്‍ കൊടക്കാട് അധ്യക്ഷനായി.ആക്ടീവ് വിങ്ങ് കോ ഓര്‍ഡിനേറ്റര്‍ ജലീല്‍ മുസ് ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

സംസ്ഥാന സമിതി അംഗം സാദിഖ് ആനമൂളി,കണ്‍വീനര്‍ റസാഖ് മണ്ണാര്‍ക്കാട്,ഇസ്ഹാഖ് ചെര്‍പ്പുളശ്ശേരി,റഷീദ് മുത്തനില്‍,ശാഖ പ്ര സിഡന്റ് ആഷിഖ് കെ, സെക്രട്ടറി ഷഹീര്‍ തുടങ്ങിയവര്‍ സംസാ രിച്ചു.ജില്ലാ വിഖായ സെക്രട്ടറി നിഷാദ് വരോട് സ്വാഗതവും ചെയര്‍ മാന്‍ സലീം വല്ലപ്പുഴ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!