അഗളി:കരിമ്പ് കൃഷിയിലെ നൂതന രീതികളും പുതിയ വിത്തി നങ്ങളേയും അറിയാന്‍ ബീഹാര്‍ മന്ത്രിയും ഉദ്യോഗസ്ഥ സംഘവും അട്ടപ്പാടിയിലെത്തി.ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് കീഴില്‍ കോട്ടത്തറ കല്‍ക്കണ്ടി ഊരിനടുത്തുള്ള കരിമ്പ് വിത്തു ല്‍പ്പാദന ഗവേഷണ കേന്ദ്രത്തിലാണ് മന്ത്രി പ്രമോദ്കുമാറും സംഘ വും ഇന്നലെയെത്തിയത്.വ്യത്യസ്ഥ കാലാവസ്ഥകളിലെ കരിമ്പ് കൃഷിയെ കുറിച്ച് പഠിക്കുകയായിരുന്നു സംഘത്തിന്റെ പ്രധാന ലക്ഷ്യം.വിവിധ വിത്തനങ്ങളും കൃഷി രീതികളും ചോദിച്ചറിഞ്ഞു. പ്രദേശത്തെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു.കര്‍ഷകരുമായി ചര്‍ച്ച നടത്തി.സര്‍ക്കാര്‍ തലത്തിലുള്ള ആദിവാസി ക്ഷേമ പ്രവര്‍ത്തന ങ്ങളെ കുറിച്ച് മന്ത്രി വിശദീകരിച്ചു.കേന്ദ്രം ഡയറക്ടര്‍ ഡോ.ജി ഹേമപ്രഭ സംഘത്തെ സ്വീകരിച്ചു.