മണ്ണാര്‍ക്കാട്: നഗരസഭ ഉഭയമാര്‍ഗം വാര്‍ഡിലെ എസ്എസ്എല്‍ സി,പ്ലസ്ടു,എല്‍എസ്എസ്,യുഎസ്എസ് പരീക്ഷാ വിജയികള്‍ക്ക് കൗണ്‍സിലര്‍ അവാര്‍ഡ് 2022 വിതരണം ചെയ്തു.അരകുര്‍ശ്ശി ശ്രീ ലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന സമ്മേളനം എന്‍. ഷംസുദ്ദീന്‍ എംഎല്‍എ ഉദഘാടനം ചെയ്തു.

എസ്എസ്എസ്എല്‍സി നൂറ് ശതമാനം കൈവരിച്ച വാര്‍ഡിലെ കെടിഎം സ്‌കൂളിനേയും വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച പ്രതിഭകളേയും ആദരി ച്ചു.

വാര്‍ഡിലെ രണ്ട് അംഗന്‍വാടികളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോ പകരണങ്ങളും വിതരണം ചെയ്തു.

വാര്‍ഡ് കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി അധ്യക്ഷനായി. സാഹിത്യകാരന്‍ കെപിഎസ് പയ്യനെടം,മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദാലി,കൗണ്‍സിലര്‍മാരായ രാധാകൃഷ്ണന്‍,ഷമീര്‍ വേളക്കാ ടന്‍,പ്രധാന അധ്യാപകന്‍ മനോജ്, രാമനാഥന്‍, ഖാലിദ്, സി ഡിഎസ് അംഗം വിജി,ആശാവര്‍ക്കര്‍ ഷീബ,അംഗന്‍വാടി ടീച്ചര്‍മാ രായ നഫീസ,പ്രിയ ആര്‍ആര്‍ടി അംഗങ്ങളായ അബ്ദുള്‍ റഹ്മാന്‍, ചന്ദ്ര ശേഖരന്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് നാടന്‍ ഒറ്റ നാടന്‍ കലാപഠ ന ഗവേഷണ കേന്ദ്രം അവതരിപ്പിച്ച നാടന്‍പാട്ടും അരങ്ങേറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!