മണ്ണാര്‍ക്കാട്: അട്ടപ്പാടി മേഖലയില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീ ഷണി നേരിടുന്ന നിരവധി പ്രദേശങ്ങള്‍ ഉള്ളതിനാലും ചുരം റോ ഡില്‍ മരങ്ങളും ചില്ലകളും വീഴുന്നതായി റിപ്പോര്‍ട്ട് ചെയ്ത സാഹച ര്യത്തിലും അട്ടപ്പാടി ചുരം വഴി ഇന്നലെ വൈകീട്ട് ആറു മണി മുത ല്‍ 19ന് വൈകീട്ട് ആറുമണി വരെ ഭാരമേറിയ വാഹനങ്ങളുടെ ഗതാ ഗതം നിയന്ത്രിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍ പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ ശക്തമാ യ മഴ തുടരുന്ന സാഹചര്യത്തിലും സംസ്ഥാനദുരന്തനിവാരണ അതോരിറ്റിയുടെ വിവിധ മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തി ലുമാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. ടോറസ്, ടിപ്പര്‍, ഗുഡ്‌സ് ലോറികള്‍ തുടങ്ങിയ ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതമാണ് നിരോധിച്ചിരിക്കുന്നത്. മെഡിക്കല്‍ സര്‍വ്വീസ്, റേഷന്‍ വിതരണം തുടങ്ങിയ അവശ്യ സര്‍വ്വീസുകള്‍ക്കുള്ള വാഹനങ്ങളെ നിയന്ത്രണ ത്തില്‍ ഒഴിവാക്കിയിട്ടുണ്ട്.