മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് സബ്ജില്ലാ തല അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് മത്സരം നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍സെക്കന്ററി സ്‌കൂളി ല്‍ നടന്നു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ അലിഫ് വിങി ന്റെ നേതൃത്വത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി യോടെ സംസ്ഥാന വ്യാപകമായി നടത്തുന്ന മത്സരമാണിത്. പരിപാ ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഒ.ജി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡന്റ് മുഹമ്മദാലി കല്‍ക്കണ്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പി. ഷാനവാസ് സമ്മാന ദാനം നടത്തി. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി കരീം മുട്ടുപാറ, ജില്ലാ അലി ഫ് കണ്‍വീനര്‍ അലി ആര്യമ്പാവ്, മുനീര്‍ താളിയില്‍, വീരാപ്പു അന്‍സാരി, മന്‍സൂര്‍, അബ്ദു നാസര്‍ എന്നിവര്‍ സംസാരിച്ചു. എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി മുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സബ്ജില്ലാ സെക്രട്ടറി ഹംസക്കുട്ടി പയ്യനെടം സ്വാഗതവും നാസര്‍ നന്ദിയും പറഞ്ഞു. എല്‍.പി വിഭാഗം ഹംദാന്‍ കെ.വി (ജി.യു.പി.എസ് ചളവ), അഹ്മദ് ഫര്‍ഹാന്‍ ടി.എസ് (ടി.എ.എം.യു.പി.എസ് എടത്തനാട്ടുകര), അസ്ല ഫാത്തിമ ടി.പി (ലെഗസി എ.യു.പി.എസ് തച്ചനാട്ടുകര), യു.പി വിഭാഗം ഹിഷാം.എം. മുസ്തഫ (എ.യു.പി.എസ് കുമരംപുത്തൂര്‍), നജ പി.എച്ച് (ലെഗസി എ.യു.പി.എസ് തച്ചനാട്ടുകര), അദ്‌നാന്‍ അഹ്മദ് (സെന്റ്‌മേരീസ് യു.പി.എസ് പുല്ലിശ്ശേരി), ഹൈസ്‌ക്കൂള്‍ വിഭാഗം: ഫെമിന ഷെറിന്‍ (ശബരി എച്ച്.എസ് പളളിക്കുറുപ്പ്), റിഷ .എന്‍ (ജി.ഒ.എച്ച്.എസ് എടത്തനാട്ടുകര), മുഹമ്മദ് നസീന്‍ (ഡി.ബി.എച്ച്.എസ് തച്ചമ്പാറ), ഹയര്‍ സെക്കന്ററി വിഭാഗം നുഹ.സി (ജി.എച്ച്.എസ്.എസ് എടത്തനാട്ടുകര), ആയിഷ ജുമാന സി.പി (എം.ഇ.എസ്.എച്ച്. എസ്.എസ് മണ്ണാര്‍ക്കാട്), സൈനുല്‍ ആബിദ് (കെ.എ.എച്ച്. എസ്.എസ് കോട്ടോപ്പാടം) എന്നിവര്‍ യാഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ നേടി.