മണ്ണാര്‍ക്കാട് : ചങ്ങലീരി രണ്ടാം മൈല്‍ മല്ലിയിലുള്ള കാവുംപുറത്ത് അസൈനാര്‍ മൗലവിയുടെ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. വീടിനക ത്തുണ്ടായിരുന്നവര് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് അംഗങ്ങളായ മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി, ട്രഷറര്‍ ഷറഫു ചങ്ങലീരി, വാര്‍ഡ് മെമ്പര്‍ സിദ്ദീക്ക് മല്ലിയില്‍, വൈറ്റ്ഗാര്‍ഡ് മണ്ഡലം വൈസ് ക്യാപ്റ്റന്‍ ഹാരിസ് കോല്‍പ്പാടം, കുമരംപുത്തൂര്‍ പഞ്ചായത്ത് ക്യാപ്റ്റന്‍ ഇല്യാസ് പൂരമണ്ണില്‍ ഷമീര്‍ മണലടി, സൈഫുദ്ദീന് പള്ളിക്കുന്ന്, ഷിനാജ് പള്ളിക്കുന്ന്, ഷരീഫ് ആമ്പാടത്ത് എന്നിവരുടെ നേതൃത്വത്തില്‍ വീടിന് മുകളിലേക്ക് വീണ മരം രാത്രിയില്‍ തന്നെ മുറിച്ച് നീക്കം ചെയ്തു.