മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ നിന്നും വെള്ളം വീടുകളിലേക്കും കോഴിഫാമിലേക്കും കുത്തിയൊലിച്ച് വന്‍നാശനഷ്ടം.ആര്യമ്പാവ് കെടിഡിസി ഹോട്ടലിന് സമീപം മുണ്ടയില്‍ ഷെരീഫിന്റെ വീട്ടി ലേക്കാണ് വെള്ളം ഒഴുകിയെത്തിയത്.ഫാമിലെ 700 ഓളം കോഴി കള്‍ ചത്തു.വീടിനോട് ചേര്‍ന്നുളള മതില്‍ തകരുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം.ദേശീയപാതയുടെ ഈ ഭാഗത്ത് നേരത്തെയുണ്ടായിരുന്ന ഓവുപാലം നവീകരണത്തിന്റെ ഭാഗ മായി പൊളിച്ചു നീക്കിയിരുന്നു.പകരം ഓവുപാലമോ അഴുക്കു ചാലോ നിര്‍മിച്ചിട്ടില്ല.ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.പാതയില്‍ വെള്ള ക്കെട്ട് രൂപപ്പെട്ടത് കരാര്‍ ജീവനക്കാര്‍ എത്തി തുറന്നു വിടുകയായി രുന്നു.ിതോടെയാണ് വെള്ളം വീടുകളിലേക്കും ഫാമിലേക്കും എത്തുന്ന സ്ഥിതിയുണ്ടായത്.അശാസ്ത്രീയമായ ഡ്രൈനേജ് നിര്‍മ്മാണമാണ് ദേശീയ പാതയില്‍ നടക്കുന്നതെന്നും ഡ്രൈനേജ് ആവശ്യമുളള സ്ഥലത്തൊന്നും നിര്‍മ്മിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.