മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ ഗ്രീന്‍ഫീല്‍ഡ് ദേശീയപാത വിക സനവുമായി ബന്ധപ്പെട്ട പരാതികള്‍ മണ്ണാര്‍ക്കാട് താലൂക്ക് പരിധി യിലെ വില്ലേജ് തിരിച്ച് വിചാരണ ചെയ്യുമെന്ന് എല്‍.എ.എന്‍.എച്ച് സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.കരിമ്പ ഒന്ന്,കരിമ്പ രണ്ട്, തച്ചമ്പാറ,പൊറ്റശ്ശേരി ഒന്ന് വില്ലേജ് പരിധിയിലുള്ള പരാതികളിന്‍ മേലാണ് വിചാരണ.ജൂലായ് 18 മുതല്‍ 30 വരെ രാവിലെ 11 മണിയ്ക്ക് വിചാരണ ആരംഭിക്കും.18ന് കരിമ്പ ഒന്ന് വില്ലേജിലെ പരാതികളും 19ന് കരിമ്പ രണ്ട് വില്ലേജിലെ പരാതികളും ഗ്രാമ പഞ്ചായത്ത് കാര്യാ ലയത്തില്‍ കേള്‍ക്കും.21,22 തീയ തികളില്‍ തച്ചമ്പാറ വില്ലേജിലെ വിചാരണ തച്ചമ്പാറ ഗ്രാമ പഞ്ചായ ത്ത് കാര്യാലയത്തില്‍ നടക്കും. ജൂലായ് 25,26,29,30 തീയതികളില്‍ പൊറ്റശ്ശേരി ഒന്ന് വില്ലേജിലെ പരാതികള്‍ കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചാ യത്ത് കാര്യാലയത്തില്‍ കേള്‍ക്കും.പരാതി നല്‍കിയവര്‍ രേഖകളു മായി അതത് സ്ഥലത്ത് എത്തണമെന്ന് അധികൃതര്‍ അറിയിച്ചു.