മണ്ണാര്‍ക്കാട്: ഷോളയൂര്‍ പൊലീസ് അറസ്റ്റു ചെയ്ത എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന് കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അുവദിച്ചു.ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കുകയും രണ്ട് പേര്‍ ആള്‍ ജാമ്യം നില്‍ക്കുകയും വേണം.അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഒപ്പിടാന്‍ പോകുന്നതൊഴിച്ചാല്‍ രണ്ട് മാസത്തേക്ക് അട്ടപ്പാടി താലൂ ക്കില്‍ പ്രവേശിക്കാന്‍ പാടില്ല തുടങ്ങിയവയാണ് ഉപാധികള്‍. ആദി വാസി ഭൂമി കയ്യേറി,ജാതിപ്പേര് വിളിച്ചു,ആദിവാസി വീടുകള്‍ കത്തിച്ചു തുടങ്ങിയ പരാതിയിലാണ് അജി കൃഷ്ണന്‍ അറസ്റ്റിലായത്. ഒരു വര്‍ഷം മുമ്പ് നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നിയ മോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്.ഷോളയൂര്‍ വട്ടലക്കി എന്ന സ്ഥലത്ത് പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട രാമന്‍ എന്നയാളുടെ ഭൂമി കയ്യേറിയതിനാ ണ് കേസ്.സ്ഥലത്ത് മാരാകായുധങ്ങളുമായി എത്തി രാമനേയും ബന്ധുക്കളേയും ഭീഷണിപ്പെടുത്തി,കുടിലിന് തീവച്ച് അവരെ ഒഴിപ്പിച്ചു സ്ഥലം കയ്യേറി എന്നാണ് കേസ്.ഒരു വര്‍ഷം മുമ്പ് നല്‍ കിയ പരാതിയില്‍ നേരത്തെ കേസെടുത്തിരുന്നു. വിദേശത്തായിരു ന്ന അജി കൃഷ്ണന്‍ നാട്ടില്‍ എത്തിയതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷിന് ജോലി നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദത്തിലായ സ്ഥാപന മാണ് എച്ച്ആര്‍ഡിഎസ്.