മണ്ണാര്‍ക്കാട്: പട്ടികജാതി വിദ്യാര്‍ഥികളുടെ സ്‌റ്റൈപ്പന്റ് കുടിശ്ശിക ഉടന്‍ കൊടുത്ത് തീര്‍ക്കണമെന്ന് ഇടം കലാ സാംസ്‌കാരിക വേദി ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. സാഹിത്യകാരന്‍ കെ.എന്‍ കുട്ടി കടമ്പഴിപ്പുറം ഉദ്ഘാടനം ചെയ്തു. നാടന്‍ പാട്ട് കലാകാരന്‍ നാ രായണന്‍ ഭീമനാട്, സംവിധായകന്‍ രാമകൃഷ്ണന്‍ ചൂരിയോടന്‍, രാധാ കൃഷ്ണന്‍ കാരാകുര്‍ശ്ശി, രാജന്‍ ആമ്പാടത്ത്, ബാലകൃഷ്ണന്‍ പാലോട്, വിഘ്‌നേഷ്, ഹരിദാസന്‍, കോമന്‍കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. ഭാരവാഹികളായി വി.കുമാരന്‍ (പ്രസി), പി.കെ മണികണ്ഠന്‍ (സെ ക്ര), അജിത്ത് (ട്രഷര്‍), സുനില്‍ കുമാര്‍.എം.കെ (കോര്‍ഡിനേറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു.