അലനല്ലൂര്‍: കൃഷിഭവനില്‍ സ്ഥിരം കൃഷി ഓഫീസറെ നിയമിക്കണ മെന്ന് വള്ളുവനാട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഒര്‍ഗനൈസേഷന്‍ യോഗം ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നായ അലന ല്ലൂരില്‍ സ്ഥിരം കൃഷി ഓഫീസറെ നിയമിക്കണമെന്ന കര്‍ഷകരും കര്‍ഷക സംഘടനകളും വര്‍ഷങ്ങളായി ആവശ്യമുന്നയിക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി കൃഷി ഓഫീസര്‍ വന്ന് പോകുന്ന പ്രവണതയാണ് നിലനില്‍ക്കുന്നതെന്ന് വിഎഫ്പിഒ ചൂണ്ടിക്കാട്ടുന്നു. രണ്ട് വര്‍ഷമായി സ്ഥിരം കൃഷി ഓഫീസറില്ലാതായിട്ട്.മറ്റു പഞ്ചായ ത്തുകളിലെ കൃഷി ഓഫീസര്‍മാര്‍ക്ക് അധിക ചുമതല നല്‍കിയാ ണ് കൃഷിഭവന്‍ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോകുന്നത്. കാര്‍ഷി ക മേഖലയുമായി ബന്ധപ്പെട്ട പല ആനുകൂല്ല്യങ്ങളും പദ്ധതികളും അലനല്ലൂരിലെ കര്‍ഷകര്‍ക്ക് ലഭിക്കാതെയും അറിയാതെയും പോ കുന്ന സാഹചര്യമുണ്ടെന്ന് വിഎഫ്പിഒ ചൂണ്ടിക്കാട്ടി.
പ്രതികൂല കാലാവസ്ഥയില്‍ കൃഷിയില്‍ നഷ്ടം സംഭവിക്കുമ്പോഴും വിലയിടിവ് മൂലം കര്‍ഷകര്‍ പ്രതിസന്ധിയിലാകുമ്പോഴും സഹായ വും ഒരു പരിധി വരെ സംരക്ഷണവും നല്‍കുന്നത് കൃഷി വകുപ്പാ ണ്.ഇതിനെല്ലാം നേതൃത്വം നല്‍കേണ്ട കൃഷി ഓഫീസറില്ലാത്തത് കര്‍ഷകരെ പ്രയാസത്തിലാക്കുന്നുണ്ട്.പല കൃഷി ഭവനുകളിലും ഇന്ന് ദിവസ വേതനാടിസ്ഥാനത്തില്‍ കൃഷി ഓഫീസര്‍മാരെ വെ ക്കുന്നുണ്ട്.ഇത്തരമൊരു മാതൃകയെങ്കിലും അലനല്ലൂരില്‍ സ്വീകരി ക്കണമെന്നാണ് ആവശ്യം.
കൃഷിയെ ഉപജീവനമാര്‍ഗമാക്കിയ ധാരാളം കര്‍ഷകരും കര്‍ഷക തൊഴിലാളികളുമുള്ള അലനല്ലൂരില്‍ പഞ്ചായത്തില്‍ സ്ഥിരം കൃഷി ഓഫീസറെ നിയമിക്കുന്ന കാര്യത്തില്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ചെയര്‍മാന്‍ കാസിം ആലായന്‍, സെക്രട്ടറി കരീം അലനല്ലൂര്‍, വൈസ് ചെയര്‍മാ ന്‍ ചുരക്കാട്ടില്‍ അരവിന്ദന്‍,എസ് .കെ ശശിപാല്‍, ഷെരീഫ് പാലക്ക ണ്ണി, വിനീത, കെ.ഷമീബ എന്നിവര്‍ സംസാരിച്ചു.