അഗളി: കുഞ്ഞിന്റെ മൃതദേഹം കൈകളിലേന്തി പിതാവ് നടന്നത് രണ്ട് കിലോ മീറ്റര്‍ ദൂരം.അട്ടപ്പാടി മുരുഗള ഊരിലെ അയ്യപ്പനാണ് നി സ്വനായ ആ പിതാവ്.മൃതദേഹത്തെ അനുഗമിച്ച് വികെ ശ്രീകണ്ഠന്‍ എംപിയും ഒപ്പമുണ്ടായിരുന്നു.സജിനേശ്വരിയുടെ അമ്മ സരസ്വതി യേയും അയ്യപ്പനേയും ഊരിലെത്തി എംപി ആ്ശ്വസിപ്പിച്ചു. സം സ്‌കാര ചടങ്ങിലും പങ്കെടുത്തു
മുരുഗള ഊരിലെ അയ്യപ്പന്‍ സരസ്വതി ദമ്പതികളുടെ നാല് മാസം പ്രായമായ പെണ്‍കുഞ്ഞ് സജേശ്വരി ഇന്നലെയാണ് മരിച്ചത്. പോ സ്റ്റ്മാര്‍ട്ടം കഴിഞ്ഞ മൃതദേഹം ആംബുലന്‍സില്‍ ഊരിലെത്തിക്കാ ന്‍ സൗകര്യമില്ലായിരുന്നു.ഈ സാഹചര്യത്തിലാണ് ഹൃദയം പൊ ട്ടുന്ന വേദനയോടെ അയ്യപ്പന്‍ ചേതനയറ്റ പൊന്നോമനെയെ സ്വന്തം കയ്യിലേന്തി നടന്നത്.വനപാതയില്‍ കാല്‍നടയായും നിറഞ്ഞൊഴു കുന്ന ഭവാനിപ്പുഴയ്ക്ക് കുറുകെ ഒറ്റയടിപ്പാലം സാഹസികമായി കടന്നാണ് ഊരിലെത്തിയത്.
മുരുഗള ഊരിലേക്ക് എത്താന്‍ ഭവാനിപ്പുഴ കടക്കണം.മറ്റ് വഴികളി ല്ല.തടിക്കുണ്ട് ഊരിന് താഴെ മാത്രമേ വാഹനം എത്തൂ.മുരുഗള ഊരി ലുള്ളവര്‍ക്ക് അസുഖം ബാധിച്ചാല്‍ പോലും ആശുപത്രിയില്‍ എത്തിക്കാന്‍ പാടേറെയാണ്.നടന്ന് പോകാന്‍ കഴിയുന്ന തൂക്കുപാലം മാത്രമാണ് പുഴകടക്കാനുള്ള മാര്‍ഗം.വാഹനം കടന്ന് പോകുന്ന പാലം വേണമെന്നത് കാലങ്ങളായുള്ള ഊരിന്റെ മുറവിളിയാണ്.