മണ്ണാര്‍ക്കാട്: എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായി മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന പ്രതിഭാ സം ഗമം ഈ മാസം 26ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് ബാങ്ക് ഓഡിറ്റോറി യത്തില്‍ നടക്കുമെന്ന് സെക്രട്ടറി എം പുരുഷോത്തമന്‍ അറിയിച്ചു. മുഴുവന്‍ വിഷയങ്ങളിലും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി യ മണ്ണാര്‍ക്കാട് നഗരസഭയിലേയും,തെങ്കര ഗ്രാമ പഞ്ചായത്തിലേ യും സ്ഥിര താമസക്കാരായ വിദ്യാര്‍ത്ഥികളേയാണ് ക്യാഷ് അവാര്‍ ഡും ട്രോഫിയും നല്‍കി അനുമോദിക്കുന്നത്.വിജയികള്‍ പാസ്‌പോ ര്‍ട്ട് സൈസ് ഫോട്ടോ,പ്രധാന അധ്യാപകന്‍/പ്രിന്‍സിപ്പാള്‍ സാക്ഷ്യ പ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്,ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ജൂലായ് 20ന് വൈകീട്ട് നാല് മണിക്ക് മു മ്പായി ബാങ്ക് സെക്രട്ടറിയ്ക്ക് അപേക്ഷ നല്‍കണമെന്നും സെക്രട്ടറി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!