അഗളി: അട്ടപ്പാടിയിലെ വിദൂര ഗ്രാമമായ മുരുഗള ഊര് നാളെ (ജൂലൈ 14) ജില്ല കലക്ടറും പട്ടിക വർഗ വകുപ്പ് ഡെപ്യൂട്ടി ഡയറക്ട റും സന്ദർശിക്കും. റിസർവ് വനമേഖലയിലുള്ള ഇവിടേക്ക് റോഡി ൽ നിന്ന് ഒന്നര കിലോമീറ്ററിലേറെ നടന്നു വേണം എത്താൻ.

കഴിഞ്ഞ ദിവസം മരണപ്പെട്ട കുഞ്ഞിന്റെ മൃതദേഹമായി പിതാവ് ഈ ഊരിലേക്ക് നടന്നു പോയ വാർത്തയുടെ അടിസ്ഥാനത്തിൽ
മന്ത്രി കെ രാധാകൃഷ്ണന്റെനിർദേശാനുസരണമാണ് ജില്ലാകലക്ടർ മൃൺമൃയി ജോഷിയും ഡെപ്യൂട്ടി ഡയറക്ടർ കെ കൃഷ്ണ പ്രകാശും ഊര് സന്ദർശിക്കുന്നത്. മുക്കാലിയിൽ നിന്നും എട്ട് കിലോമീറ്റർ ദൂരെ തടിക്കുണ്ട് വരെ റോഡുണ്ട്. തുടർന്ന് ഭവാനിപ്പുഴയ്ക്ക് കുറുകെ പട്ടിക വർഗ വകുപ്പ് നിർമിച്ച തൂക്കുപാലം കടന്നു വേണം മുരുഗളയിലെത്താൻ . ഇവിടേക്ക് യാത്രാസൗകര്യം ഏർപ്പെടുത്തുന്ന ത് സംബന്ധിച്ച റിപ്പോർട്ടും മന്ത്രി തേടിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!