കല്ലടിക്കോട്: ദേശീയപാതയില്‍ കല്ലടിക്കോട് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു.മണ്ണാര്‍ക്കാട് സ്വദേശികളായ പയ്യനെടം കോഴിക്കാട്ടു തൊടി വീട്ടില്‍ ഗോപാലകൃഷ്ണന്റെ മകന്‍ രാജീവ് കുമാര്‍ (50),ശിവ ന്‍കുന്ന് ചുങ്കത്ത് വീട്ടില്‍ ഡേവിഡിന്റെ മകന്‍ ജോസ് (50) എന്നിവ രാണ് മരിച്ചത്.ടിബി ജംഷ്‌നില്‍ ബുധനാഴ്ച രാവിലെ ഏഴ് മണിയോ ടെയായിരുന്നു അപകടം.
കഞ്ചിക്കോട് നിന്നും ഗ്യാസ് സിലിണ്ടര്‍ കയറി തച്ചമ്പാറയിലെ ഏജ ന്‍സിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.ലോറി വലത്തോ ട്ട് തിരിയുകയും ബൈക്ക് ലോറിയുടെ വശങ്ങളില്‍ തട്ടി വീഴുകയു മായിരുന്നു.പൊലീസ് സ്റ്റേഷന്റെ മതില്‍ ഇടിച്ച് തകര്‍ത്താണ് ലോ റി നിന്നത്.ഇതിനാല്‍ തന്നെ വന്‍ ദുരന്തം ഒഴിവായി.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജീവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരി ച്ചു.ജോസിനെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എ ത്തിച്ചെങ്കിലും മരിച്ചിരുന്നു.സംഭവത്തില്‍ ലോറി ഡ്രൈവര്‍ ചിറ്റൂര്‍ സ്വദേശി സുഭാഷി (35)നെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി കല്ലടിക്കോട് പൊലീസ് അറിയിച്ചു.
ദേശീയപാതയില്‍ അപകടങ്ങള്‍ തുടരുകയും മനുഷ്യജീവനുകള്‍ നഷ്ടപ്പെടുകയും ചെയ്യുന്നതിനെതിരെ നാടിന്റെ പ്രതിഷേധം കന ക്കുന്നുണ്ട്.മരിച്ച രാജീവും ജോസും മലമ്പുഴ ഹോര്‍ട്ടികള്‍ച്ചര്‍ ഡെവലപ്പ്‌മെന്റ് ഫാമിലെ ജീവനക്കാരാണ്.ഇരുവരും രാവിലെ ജോലിക്കായി ഫാമിലേക്ക് പോവുകയായിരുന്നു.അപകടം നാടിനെ കണ്ണീരീലാഴ്ത്തി.രാജീവിന്റെ ഭാര്യ: സബിത.മക്കള്‍: സജീവ്, സജിത. ജോസിന്റെ ഭാര്യ: ജാന്‍സി മക്കള്‍: അഭിന്‍,ആല്‍ബിന്‍.