മണ്ണാര്‍ക്കാട് :പ്രവാചക നിന്ദ,ബുള്‍ഡോസര്‍ രാജ്,അഗ്‌നിപഥ് തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യയെ അപമാനിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെതിരെ എന്ന മുദ്രാവാക്യ വുമായി എംഎസ്എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി മണ്ണാര്‍ക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.മണ്ണാര്‍ ക്കാട് എം.ഇ.എസ് കല്ലടി കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് ഹെഡ് പോസ്റ്റ് ഓഫീസന് സമീപം സമാപിച്ചു.നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം എം.എസ്.എഫ് പ്രസിഡണ്ട് മനാഫ് കോട്ടോപ്പാടം അധ്യക്ഷത വഹിച്ചു.നൗഷാദ് വെള്ളപ്പാടം, ഷമീര്‍ പഴേരി,ബിലാല്‍ മുഹമ്മദ്, ഹംസ കെ.യു,സജീര്‍ ചങ്ങലീ രി,ടി.കെ സഫുവാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നൗഷാദ് ചങ്ങലീരി, റഹീം ഇരുമ്പന്‍, വസീം മാലിക് ഓട്ടുപാറ, നിയോജക മണ്ഡലം ഭാരവാഹികളായ ഷൗക്കത്ത് തിരുവിഴാംകുന്ന്, ഉനൈസ് കൊമ്പം, മുഹ്‌സിന്‍ ചങ്ങലീരി, അനീസ് പള്ളിപ്പടി, ഷമീര്‍ ബാബു മണ്ണാര്‍ക്കാട്, ഇര്‍ഷാദ് കൈതച്ചിറ, ഫാസില്‍ കോല്‍പ്പാടം, അഫ്‌സല്‍ കൊറ്റരായില്‍, ഫവാസ് പൂക്കോടന്‍, പ്രവര്‍ത്തക സമിതി അംഗങ്ങളായ റാഷിഖ് കൊങ്ങത്ത്, സൈഫുദ്ദീന്‍ പള്ളിക്കുന്ന്, അന സ് പറശ്ശീരി, ഷാമില്‍ മുണ്ടേക്കരാട്, ബാസിത്ത് ഭീമനാട്, അല്‍ത്താ ഫ് മല്ലി, ജാബിര്‍ വെള്ളാരംകുന്ന്, മുസ്തഫ മല്ലി, തഹ്‌സീര്‍ കരിമ്പ, ഷെഹിന്‍ നമ്പിയംപടി, ഇര്‍ഫാന, അസ്മില, ഫസ്മിന, നാഫിയ തുടങ്ങിയവര്‍ സംബന്ധിച്ചു.