അഗളി: നാളികേര വിലയിടിവില്‍ ദുരിതത്തിലായ കര്‍ഷകരെ സഹായിക്കാന്‍ അട്ടപ്പാടിയില്‍ പച്ചത്തേങ്ങാ സംഭരണം തുടങ്ങി. കേരഫെഡ്,കൃഷി വകുപ്പ്,വിഎഫ്പിസികെ എന്നിവര്‍ സംയുക്തമാ യാണ് പച്ചത്തേങ്ങാ സംഭരിക്കുന്നത്.അഗളി മിനി സിവില്‍ സ്റ്റേഷന് സമീപത്തുള്ള ബിഎല്‍എഫ്ഒ മാര്‍ക്കറ്റിലാണ് പച്ചത്തേങ്ങ സംഭരി ക്കുന്നത്.അഗളി,പുതൂര്‍,ഷോളയൂര്‍ കൃഷിഭവനിലെ കേരകര്‍ഷകര്‍ കൃഷിഭവനില്‍ നിശ്ചിത അപേക്ഷ സമര്‍പ്പിക്കണം .സാക്ഷ്യപത്ര വുമായാണ് പച്ചത്തേങ്ങാ സംഭരണ കേന്ദ്രത്തിലെത്തേണ്ടത്.
കിലോഗ്രാമിന് 32 രൂപ നിരക്കിലാണ് സംഭരണം.ആദ്യ ദിനത്തില്‍ അട്ടപ്പാടിയില്‍ ആയിരം കിലോയോളം പച്ചത്തേങ്ങാ സംഭരിച്ചതാ യി അധികൃതര്‍ അറിയിച്ചു.അട്ടപ്പാടിയില്‍ പുതൂര്‍ പഞ്ചായത്തിലാ ണ് കൂടുതല്‍ കേര കര്‍ഷകരുള്ളത്.പാലക്കാട് ജില്ലയില്‍ അഞ്ഞൂറി ലധികം ടണ്‍ പച്ചത്തേങ്ങ ഇതിനകം സംഭരിച്ചിട്ടുണ്ട്.തേങ്ങയുടെ വി ലയായി നല്‍കാനുള്ള തുക കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കും നല്‍കി തുടങ്ങിയിട്ടുണ്ട്.
അട്ടപ്പാടി ബ്ലോക്ക് പരിധിയിലെ പച്ചത്തേങ്ങാ സംഭരണത്തിന്റെ ഉദ്ഘാടനം അഗളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍ നിര്‍വഹിച്ചു.അഗളി കൃഷി ഓഫീസര്‍ എ.സെല്‍വി, വി എഫ്പിസികെ ഡെപ്യുട്ടി മാനേജര്‍ ഷാജു,കൃഷി അസിസ്റ്റന്റുമാരായ പി.വിജയകുമാര്‍,വി.ബി.അമ്പു തുടങ്ങിയവര്‍ സംബന്ധിച്ചു. സംഭര ണത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കര്‍ഷകര്‍ കൂടുതല്‍ വിവര ങ്ങള്‍ക്കായി അതാത് കൃഷിഭവനുമായി ബന്ധപ്പെടണമെ ന്ന്്അധി കൃതര്‍ അറിയിച്ചു.
.