തെങ്കര: സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കള്ള കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും എംപിമാരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ കള്ളക്കേസെടുക്കുക യാണെന്നും ആരോപിച്ച് യൂത്ത് തെങ്കര മണ്ഡലം കമ്മിറ്റി പ്രതിഷേ ധവലയം സംഘടിപ്പിച്ചു.സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെയുണ്ടായ പൊലീസ് നടപടിക്കെതിരെയും പ്രതിഷേധിച്ചു. ജി ല്ലാ ജനറല്‍ സെക്രട്ടറി നൗഫല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.തെങ്കര മണ്ഡലം പ്രസിഡന്റ് മനോജ് പാറോക്കോട്ടില്‍ അധ്യക്ഷനായി. നി യോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത മുഖ്യപ്രഭാഷണം നട ത്തി.മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഹരിദാസ് ആറ്റക്കര,ഗ്രാമ പഞ്ചായത്ത് അംഗം സി.പി മുഹമ്മദ് അലി,നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഹാരിസ് തത്തേങ്ങലം,സാം കൈതച്ചിറ, ഗംഗാ ധരന്‍ ചേറുംകുളം,അലി മുസ്ലിയത്ത്,ഷഹറത്തലി തുടങ്ങിയവര്‍ സംസാരിച്ചു.