കുമരംപുത്തൂർ: എം എൽ എ യുടെ 2021-22 സാമ്പത്തിക വർഷ ത്തിലെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച കുമരംപുത്തൂർ ഗ്രാമപഞ്ചായത്തിലെ കുളപ്പാടം കുലിക്കിലിയാട് റോഡ് അഡ്വ. എൻ. ഷംസുദ്ദീൻ എം എൽ എ നാടിന് സമർപ്പിച്ചു. ചടങ്ങിൽ കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി, മെമ്പർമാരായ ഹരിദാസൻ,ശ്രീജ, സഹദ് അരിയൂർ, പി കെ സൂര്യകുമാർ, ജോസഫ് പാറക്കൽ, ദയാനന്ദൻ, രവീന്ദ്രൻ, സുബ്രഹ്മണ്യൻ, മുത്തുകൃഷ്ണൻ തുടങ്ങിയവർ സംബ ന്ധിച്ചു.