മണ്ണാര്‍ക്കാട്: സര്‍ക്കാര്‍ ആശുപത്രികളില്‍ ഭിന്നശേഷിയുള്ള കുട്ടി കള്‍ക്കായി ‘സിക്ക് റൂം’ അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശം കര്‍ശ നമായി പാലിക്കണമെന്ന് ഭിന്നശേഷി കമ്മിഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ പറഞ്ഞു. ഇതു സംബന്ധിച്ച അടിയന്തര സന്ദേശം സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നല്‍കാനും അരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ ഉത്തരവ് നല്‍കി. ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് പ്രിവിലേജ് കാര്‍ഡിനു പകരമായി ഡിസെബിലിറ്റി കാര്‍ഡ് (ഡഉകഉ കാര്‍ഡ്/ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്) ഉപയോഗിക്കാവുന്നതാണെന്നു നിര്‍ദ്ദേ ശമുണ്ടായിരുന്നിട്ടും അത് സ്വീകരിക്കുന്നില്ല എന്ന പരാതി വ്യാപക മാണ്. ഇതു സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.