മണ്ണാര്‍ക്കാട്: വിശക്കുന്നവര്‍ക്ക് സ്നേഹപ്പൊതി സമ്മാനിച്ച് നാടി ന്റെ മനം കവരുന്ന ഡിെൈവഎഫ്ഐയുടെ പൊതിച്ചോര്‍ വിത രണം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും തുടങ്ങി. വയറെരി യുന്നവരുടെ മിഴി നനയാതിരിക്കാന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആശുപത്രിയില്‍ പൊതി ച്ചോര്‍ വിതരണം ആരംഭിച്ചിരിക്കുന്നത്.പാവപ്പെട്ട രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമാണ് സൗജന്യമായി ഭക്ഷണം നല്‍കുക.
കെടിഡിസി ചെയര്‍മാനും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗ വുമായ പി കെ ശശി ഉദ്ഘാടനം ചെയ്തു.സിപിഎം മണ്ണാര്‍ക്കാട് ഏരി യ സെക്രട്ടറി യു ടി രാമകൃഷ്ണന് മാസ്റ്റര്‍,ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീന്‍,ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം,പ്രസിഡന്റ് ഷാജ് മോഹന്‍,ട്രഷറര്‍ റംഷീക്ക് മാമ്പറ്റ
എന്നിവര്‍ സംബന്ധിച്ചു.
ആദ്യ ദിവസത്തില്‍ മണ്ണാര്‍ക്കാട് മേഖലാ കമ്മിറ്റിക്ക് കീഴിലുള്ള കൂനിവരമ്പ് യൂണിറ്റാണ് പൊതിച്ചോറ് നല്‍കിയത്.തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലുള്ള ഓരോ യൂണിറ്റുകളും പൊതിച്ചേര്‍ വിതരണം ചെയ്ത് പദ്ധതി മുന്നോട്ട് കൊണ്ട് പോകുമെന്ന് നേതാക്കള്‍ അറിയിച്ചു.
![](http://unveilnewser.com/wp-content/uploads/2022/06/EDITED-PORTAL-AD-copy-1-1050x252.jpg)