അലനല്ലൂർ: ശക്തമായ മഴയിൽ വെള്ളിയാർ പുഴ നിറഞ്ഞൊഴു കിയതോടെ കണ്ണംകുണ്ട് കോസ് വേയിൽ വെള്ളം കയറി. ബുധ നാഴ്ച്ച വൈകീട്ട് നാലു മണിയോടെയാണ് കോസ് വേയിൽ വെള്ളം കയറിയത്. ഇതോടെ ചെറിയ വാഹനങ്ങളുടെ ഗതാഗതം മുടങ്ങി. സ്കൂളുകൾ വിടുന്ന സമയമായതിനാൽ സ്കൂൾ വാഹനങ്ങളടക്കം ഇരു കരകളിലും കുടുങ്ങി. വെള്ളത്തിൻ്റെ ഒഴുക്ക് കുറഞ്ഞതോടെ പ്രദേശവാസികൾ ചേർന്ന് വാഹനങ്ങൾ കടത്തി വിട്ടു. അര മണിക്കൂറോളം ഗതാഗതം മുടങ്ങിയതായി നാട്ടുകാർ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!