മണ്ണാര്‍ക്കാട് : ഇത്തവണത്തെ എസ് എസ് എല്‍ സി പരീക്ഷയിലും മിന്നും വിജയം നേടി മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.കൂടുതല്‍ എ പ്ലസുകള്‍ നേടി മണ്ണാര്‍ക്കാട് സബ് ജില്ലയില്‍ സ്‌കൂള്‍ ഒന്നാം സ്ഥാനത്തെത്തി.രജിസ്റ്റര്‍ ചെയ്ത 811 വിദ്യാര്‍ഥികളില്‍ 810 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ മുഴുവന്‍ കുട്ടികളെ യും വിജയിപ്പിക്കാന്‍ വിദ്യാലയത്തിനായി. ഒരു വിദ്യാര്‍ത്ഥി മരണ പ്പെട്ടിരുന്നു. നൂറു വിദ്യാര്‍ത്ഥികള്‍ സമ്പൂര്‍ണ്ണ എ പ്ലസ് കരസ്ഥമാ ക്കി.61 വിദ്യാര്‍ഥികള്‍ ഒന്‍പത് വിഷയങ്ങള്‍ക്ക് എപ്ലസും 66 കുട്ടി കള്‍ എട്ടു വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ചിട്ടയായ പഠനപ്രവര്‍ ത്തങ്ങളിലൂടെ സംസ്ഥാനത്തും ജില്ലാ സംസ്ഥാന തലങ്ങളിലും വര്‍ഷങ്ങളായി മുന്‍നിരയില്‍ തന്നെയാണ് വിദ്യാലയം. ഈ വര്‍ഷം പത്തൊന്‍പത് എന്‍എംഎംഎസ് സ്‌കോളര്‍ഷിപ്പ് വിജയികളുമുണ്ട് സ്‌കൂളില്‍.സംസ്ഥാനത്തു വിജയശതമാനം വര്‍ധിക്കുന്നതിന് അ നുസരിച്ച് ഈ വിദ്യാലയം കൂടുതല്‍ എ പ്ലസുകളുമായി പഠന നില വാരം വര്‍ഷം തോറും ഉയര്‍ത്തി വരുന്നുണ്ട്. കോവിഡ് മഹാമാരി ക്കാലത്തും ഓണ്‍ലൈനിലും ഓഫ്ലൈനിലും ചിട്ടയോടെ പഠന പ്ര വര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാന്‍ സാധിച്ചതാണ് ഈ ചരിത്ര വിജയത്തിന്റെ കാരണമെന്ന് വിജയികളെയും അധ്യാ പകരെയും അഭിനന്ദിച്ചു കൊണ്ട് മാനേജ്‌മെന്റ്, എച്ച് എം, പി ടി എ എന്നിവര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!