തച്ചമ്പാറ: വികസനത്തിന് രാഷ്ട്രീയമില്ലെന്നും വികസനകാര്യത്തി ല്‍ സൗഹൃദ സമവായ സമീപനമാണ് വേണ്ടതെന്നും അഡ്വ.കെ ശാന്തകുമാരി എംഎല്‍എ.തച്ചമ്പാറ പഞ്ചായത്ത് വികസന സെമിനാ ര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍കുട്ടി അധ്യക്ഷനായി.ആസൂത്രണ സമി തി ഉപാധ്യക്ഷന്‍ കെ.കെ രാജന് മാസ്റ്റര്‍,ബ്ലോക്ക് പഞ്ചായത്ത് അംഗ ങ്ങളായ ആയിഷാ ബാനു,പി.വി കുര്യന്,ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.സി ജോസഫ്,തനൂജ രാധാകൃഷ്ണന്, സെക്ര ട്ടറി ദേവി അമ്മ,ഭരണ സമിതി അംഗങ്ങളായ അബൂബക്കര്‍ മുച്ചീ രിപാടം,മല്ലിക,മനോരഞ്ജിനി,പി.പി ഷഫീഖ്,ഐസക് ജോണ്‍, ശാരദ,കൃഷ്ണന്‍കുട്ടി,ബിന്ദു കുഞ്ഞിരമാന്‍,പഞ്ചായത്ത് അസി.സെക്ര ട്ടറി ജിബു മോന് ഡാനിയേല്‍ സംസാരിച്ചു.ഐസക് ജോണ്‍ സ്വാഗ തം പറഞ്ഞു.പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഒന്നാം വര്‍ഷ ത്തില്‍ തച്ചമ്പാറ ഗ്രാമ പഞ്ചായത്തിലെ വിവിധ വികസന പദ്ധതി കള്‍ക്കായി ഏഴു കോടി രൂപയുടെ പദ്ധതികളാണ് സെമിനാറില്‍ അവതിരിപ്പിച്ചത്.