പല്ലശ്ശന:ഭക്ഷ്യസ്വയം പര്യാപ്തതയും സുരക്ഷിത ഭക്ഷ്യ ഉല്‍പ്പാദന ത്തിനുമായി കുടുംബങ്ങളെ സജ്ജമാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് കരുത്തേകാന്‍ മണ്ണിലിറങ്ങി ഒരു കൂട്ടം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും .കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥര്‍ കൃഷി ആരംഭിച്ചിരിക്കുന്നത്.
പല്ലശ്ശന പഞ്ചായത്തിലെ കുറ്റിപ്പള്ളയിലാണ് കൃഷിക്കായി സ്ഥലം ഏറ്റെടുത്തിട്ടുള്ളത്.അമ്പത് സെന്റ്.ഇവിടെ ഓണത്തിനാവശ്യമായ പൂക്കളും പച്ചക്കറികളും കൃഷി ചെയ്തുണ്ടാക്കുകയാണ് ലക്ഷ്യം. ഇന്ന് വിത്തിറക്കി.
കെജിഒഎഫ് സംസ്ഥാന സെക്രട്ടറി പി.വിജയകുമാര്‍ ഉദ്ഘാടനം ചെ യ്തു.ജില്ലാ പ്രസിഡന്റ് ജെ.ബിന്ദു അധ്യക്ഷയായി.സംസ്ഥാന വൈ സ് പ്രസിഡന്റ്എ.എസ് റീജ,വനിത കമ്മിറ്റി സംസ്ഥാന സെക്രട്ടറി രസ്മി കൃഷ്ണന്,ജില്ലാ പ്രസിഡന്റ് ഡോ.ഫാത്തിമ കാജാ,ജില്ലാ കമ്മിറ്റി അം ഗങ്ങളായ ഗൗതം,ധന്യ,കൃഷ്ണ,മിതു എന്നിവര്‍ സംസാരിച്ചു.ജില്ലാ സെ ക്രട്ടറി മുകുന്ദകുമാര്‍ സ്വാഗതവും താലൂക്ക് സെക്രട്ടറി ഡോ.ഫ്രാന് സിസ് നന്ദിയും പറഞ്ഞു.