അലനല്ലൂര്‍: മുഖ്യമന്ത്രിക്ക് എതിരായ യൂത്ത് കോണ്‍ഗ്രസ്സ് അതി ക്രമത്തില്‍ പ്രതിഷേധിച്ച് എടത്തനാട്ടുകരയില്‍ സി.പി.എം ലോ ക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ലോക്കല്‍ സെക്രട്ടറി പി രഞ്ജിത് പ്രതിഷേധ പ്രകടനത്തെ അഭി വാദ്യം ചെയ്ത് സംസാരിച്ചു.ലോക്കല്‍ കമ്മറ്റി അംഗങ്ങളായ വി.ടി ഉസ്മാന്,പി സോമരാജന്,എ എം ബ്രിജേഷ്,എം പി സുരേഷ്,ഷൈജു വി,പി പ്രജീഷ്,ഷമീര്‍ പി,കൃഷ്ണകുമാര്‍,ബ്രാഞ്ച് സെക്രട്ടറിമാര്‍ എന്നിവര്‍ നേതൃത്വം നല്കി.