തെങ്കര: സ്വര്‍ണക്കള്ളക്കടത്തു കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് തെങ്കര മണ്ഡലം കോ ണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നട ത്തി.മുഖ്യ മന്ത്രിയുടെ കോലം കത്തിച്ചു.തെങ്കരയില്‍ നിന്നും നൂ റോളം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രകടനം പു ഞ്ചക്കോട് സമാപിച്ചു.ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി. അഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു.മണ്ഡലം കോണ്‍ഗ്രസ് പ്രസി ഡണ്ട് ഹരിദാസ് ആറ്റക്കര അധ്യക്ഷനായി.നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത മുഖ്യ പ്രഭാഷണം നടത്തി.നേതാക്കളായ നൗഷാദ് ചേലംഞ്ചേരി,സി.പി മുഹമ്മദലി, കെ.പി ജഹീഫ്,കുരിക്കള്‍ സെയ്ത്,വട്ടോടി വേണുഗോപാല്‍, പൊതി യില്വാപ്പുട്ടി,എം.മോഹനന്,എം.ദിനേശന്,ശിവദാസന്‍,ഓമനക്കുട്ടന്,ഉഷ,ഹാരിസ് തത്തേങ്ങലം,അല്ലാബക്സ്,ഉമ്മര്‍,സഹീല്‍ തെങ്കര, ജാഫര്‍ തുടങ്ങിയവര്‍ പങ്കെടുത്തു