മണ്ണാര്‍ക്കാട്: മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് അതിക്ര മത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി നഗരത്തില്‍ പ്രകടനം നടത്തി.ആശുപത്രിപ്പടിയില്‍ നിന്നും ആരംഭിച്ച പ്രകടനം കോടതിപ്പടി ചുറ്റി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.തുടര്‍ന്ന് നടന്ന യോഗം ജില്ലാ സെക്രട്ടറി കെ.സി റിയാസു ദ്ദീന്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് ഷാജ് മോഹന്‍ അധ്യ ക്ഷനായി.ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം സ്വാഗതവും ട്രഷറര്‍ റംഷീക്ക് മാമ്പറ്റ നന്ദിയും പറഞ്ഞു.