കുമരംപുത്തൂര്‍: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ജൂണ്‍ 15ന് പാലക്കാട് നടക്കുന്ന ജില്ലാ സംഗമം വിജയിപ്പിക്കാന്‍ കുമരംപുത്തൂര്‍ പഞ്ചായത്ത് വനിതാ ലീഗ് കണ്വെന്ഷന് തീരുമാനിച്ചു. കണ്വെന് ഷന് മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.മുഹമ്മദാലി അന്‍സാ രി ഉദ്ഘാടനം ചെയ്തു. സഹദ് അരിയൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അസീസ് പച്ചീരി വിഷയാവതരണം നടത്തി. ഷാഹിന എരേരത്ത് സ്വാഗതവും ഷബ്ന നന്ദിയും പറഞ്ഞു. കെ.കെ ബഷീര്‍, കല്ലംചിറ മൊയ്തുപ്പ, ഇല്യാസ് പൂരമണ്ണില്‍ സംബന്ധിച്ചു. ഭാരവാഹി കളായി ഷാഹിന എരേരത്ത് (പ്രസി), ജംഷീന, ജുമൈല, ജംഷീല മെഹബൂബ്, ഫാരിസ, സുമിത്ര (വൈ.പ്രസി), റഹ്മത്ത് ചങ്ങലീരി (ജന.സെക്ര), സുലൈഖ, ഫാത്തിമ, റിജ്ല, സീനത്ത്, റാവിയ (സെ ക്ര), ഷബ്ന (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.