അലനല്ലൂര്‍: സംസ്ഥാന പാതയില്‍ കാറും ലോറിയും തമ്മില്‍ കൂട്ടി യിടിച്ച് രണ്ട് പേര്‍ മരിച്ചു.ഒരാള്‍ക്ക് പരിക്കേറ്റു. കാറിലുണ്ടാ യിരുന്ന കരിമ്പുഴ വാക്കടപ്പുറം കള്ളിവളപ്പില്‍ വീട്ടില്‍ മുഹമ്മദ് കുഞ്ഞി യുടെ മകന്‍ ഷാജഹാന്‍ (40),മുഹമ്മദ് ഷാനിലിന്റെ ഭാര്യ ഫസീല (23) എന്നിവരാണ് മരിച്ചത്.മുഹമ്മദ് ഷാജഹാന്റെ ഭാര്യ ഫൗസിയ (24) ആണ് പരിക്കേറ്റത്.ചൊവ്വാഴ്ച രാവിലെ ഏഴരയോടെ അലനല്ലൂരി ന് സമീപം പള്ളിപ്പടിയില്‍ വെച്ചായിരുന്നു അപകടം.
വാക്കടപ്പുറത്ത് നിന്നും അലനല്ലൂര്‍ വഴി പെരിന്തല്‍മണ്ണയിലേക്ക് വ രികയായിരുന്ന കാറും മേലാറ്റൂര്‍ ഭാഗത്ത് നിന്നും തമിഴ്‌നാട്ടിലെ പല്ല ടത്തേക്ക് പോവുകയായിരുന്നു മിനി ലോറിയും തമ്മിലാണ് കൂട്ടി യി ടിച്ചത്.ഇടിയുടെ ആഘാതത്തില്‍ കാര്‍ തകര്‍ന്നു.യാത്രക്കാര്‍ക്ക് ഗു രുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.സംഭവ സമയത്തെത്തിയ സ്വകാര്യ ബസിലെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.നാട്ടുകല്‍ പൊലീസും സ്ഥലത്തെത്തി യിരുന്നു.പരിക്കേറ്റവരെ ഉടന്‍ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയി ല്‍ എത്തിക്കുകയായിരുന്നു.
ആശുപത്രിയിലെത്തുമ്പോഴേക്കും ഷാജഹാന്‍ മരിച്ചിരുന്നതായാണ് വിവരം.ഫസീലയുടെ ജീവന്‍ രക്ഷിക്കാനായില്ല.ഫൗസിയ ചികിത്സ യിലാണ്.ഫസീലയും പരിക്കേറ്റ ഫൗസിയയും മരിച്ച ഷാജഹാന്റെ സഹോദരിയുടെ മക്കളാണ്.കുമരംപുത്തൂര്‍ – ഒലിപ്പുഴ സംസ്ഥാന പാതയില്‍ അടുത്തിടെയുണ്ടായ ഞെട്ടിക്കുന്ന അപകടമാണിത്. ഷജഹാന്റെ ഭാര്യ:അഫ്‌സത്ത് മക്കള്‍:ഹര്‍ഷിദ്, ഹബീബ, ഹാദി യ.ഫസീലയുടെ മാതാവ്: കള്ളിവളപ്പില്‍ നജ്മുസമാല്‍.പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം മൃതദേഹം വാക്കടപ്പുറം റഹ്മാനിയ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി.