മണ്ണാര്‍ക്കാട്: അധ്യാപക ദമ്പതികളുടെ പേരിലുള്ള അക്കൗണ്ടില്‍ നിന്നും അവരറിയാതെ എടിഎം വഴി പണം പിന്‍വലിച്ചതായി പരാ തി.മണ്ണാര്‍ക്കാട് ചങ്ങലീരി സ്വദേശികളായ സദാനന്ദന്‍ ഭാര്യ ഭാഗ്യ ലക്ഷ്മി എന്നിവരുടെ അക്കൗണ്ടില്‍ നിന്നും 25,000 രൂപയാണ് അജ്ഞാ തര്‍ പിന്‍വലിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് മൂന്ന് തവണയായി പണം തട്ടിയത്. എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചതായി അറിയിക്കുന്ന സന്ദേ ശം ഫോണില്‍ കണ്ടപ്പോഴാണ് പണം നഷ്ടപ്പെട്ടത് അറിയുന്നത്.
മണ്ണാര്‍ക്കാട് സിവില്‍ സ്റ്റേഷന് എതിര്‍വശത്തുള്ള സ്വകാര്യ ബാങ്കി ന്റെ എടിഎം വഴിയായിരുന്നു മൂന്ന് ഇടപാടകളും നടന്നിട്ടുള്ളത്. കഴിഞ്ഞ 21ന് ഇതേ എടിഎമ്മില്‍ നിന്നും ഉടമകള്‍ നേരിട്ടെത്തി രണ്ട് തവണകളിലായി 10,000 രൂപ പിന്‍വലിച്ചിരുന്നു.അതേ എടിഎം വഴിയാണ് തട്ടിപ്പും നടന്നിരിക്കുന്നത്.നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടല്‍,മണ്ണാര്‍ക്കാട് പൊലീസ്,മണ്ണാര്‍ക്കാട് എസ്ബിഐ എന്നി വടങ്ങളില്‍ പരാതി നല്‍കിയതായി സദാനന്ദന്‍,ഭാഗ്യലക്ഷ്മി എന്നി വര്‍ പറഞ്ഞു.