തച്ചനാട്ടുകര: പഞ്ചായത്തിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാരുടെ കുറവ് നിമിത്തം ജനം പേറുന്ന ദുരിതങ്ങള്‍ വകുപ്പ് മേധാവികളെ നേരില്‍കണ്ട് ബോധ്യപ്പെടുത്തി ഗ്രാമ പഞ്ചായത്ത് പ്ര സിഡന്റ് കെപിഎം സലീം.കഴിഞ്ഞ ദിവസമാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പാലക്കാട്ടെ വിവിധ ഓഫീസുകളിലെത്തിയത്. പഞ്ചാ യത്ത് ഓഫീസ്,കൃഷി ഭവന്‍,വെറ്റിറനറി ഓഫീസ്,എല്‍എസ്ജിഡി എ ഞ്ചിനീയറിംഗ് വിഭാഗം എന്നിവടങ്ങളിലാണ് ജീവനക്കാരുടെ കുറവ് നേരിടുന്നത്.മതിയായ ജീവനക്കാരെ നിയമിക്കണമെന്നാ വശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെപിഎം സലീം വിവിധ വകുപ്പ് മേ ധാവികള്‍ക്ക് നേരത്തെ പലതവണ നിവേദനം നല്‍കിയിരുന്നു. എ ന്നാല്‍ നടപടികളുണ്ടാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വകു പ്പ് മേധാവികളെ നേരില്‍ കണ്ട് പ്രതിഷേധമറിയിക്കുകയും ചെയ്തു.
എല്‍ എസ് ജി ഡി എ ഇ,ഓവര്‍സിയര്‍,കൃഷി ഓഫീസര്‍ എന്നീ തസ്തി കകളില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി സ്ഥിരം നിയമനം നടത്തിയി ട്ടില്ല.നിലവില്‍ പൊറ്റശ്ശേരി കൃഷി ഓഫീസര്‍ക്കാര്‍ തച്ചനാട്ടുകരയി ലെ ചുമതല.ആഴ്ചയില്‍ ഒരു ദിവസം പോലും ഓഫീസറുടെ സേവനം ലഭിക്കുന്നില്ലെന്ന് ആരോപണമുണ്ട്.ജില്ലാ കൃഷി ഓഫീസറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ആഴ്ചയില്‍ മൂന്ന് ദിവസത്തേക്ക് കൃഷി ഓഫീസറെ നിയമിച്ച് ഉത്തരവിറക്കിയതായി ഗ്രാമ പഞ്ചായത്ത് പ്ര സിഡന്റ് അറിയിച്ചു.മറ്റ് ഓഫീസുകളിലും ഉടന്‍ ജീവനക്കാരെ നി യമിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍ കുമെന്ന് കെപിഎ സലീം പറഞ്ഞു.